Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നിറംകെട്ട കാഴ്ചകള്‍, സൗന്ദര്യം ചോരാതെ തീസ്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 12:22 pm IST
in Literature

      സിക്കിമിന് സ്വന്തമായി വിമാനത്താവളമില്ല. ഗാംഗ്‌ടോക്കിനടുത്ത് ഒരു വിമാനത്താവളത്തിന്റെ പണി പുരോഗമിക്കുകയാണ്. ഇപ്പോള്‍ ബംഗാളിന്റെ അതിര്‍ത്തി ജില്ലയായ ഡാര്‍ജിലിംഗിന്റെ ഒരരികുപറ്റി നില്‍ക്കുന്ന സിലിഗുരിയിലെ ബാഗ്‌ദോഗ്ര വിമാനത്താവളത്തിലാണ് നമ്മള്‍ എത്തിച്ചേരുക. അവിടെനിന്നും ഗാംഗ്‌ടോക്കിലേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വ്വീസുണ്ട്. എങ്കിലും ഞങ്ങള്‍ റോഡ് മാര്‍ഗ്ഗമാണ് യാത്ര ചെയ്തത്.

      സാരഥി ലാംഗ്ഡു ഷെര്‍പ്പ ഇന്നോവയുമായി വന്നിട്ടുണ്ടായിരുന്നു. പ്രമോദിന്റെ സുഹൃത്ത് വഴി ഏര്‍പ്പാടാക്കിയതാണ്. ഉയരം കുറഞ്ഞ് വെളുത്ത ഒരു നേപ്പാളി. മുപ്പത്തിയഞ്ച് വയസ് പ്രായം, വിവാഹിതന്‍. മകന് 10 വയസ്. അവന്‍ അഞ്ചില്‍ പഠിക്കുന്നു. സ്വകാര്യ സ്‌കൂളിലാണ്. മാസഫീസ് 1400 രൂപ. സിക്കിമില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ടെന്നും ലാംഗ്ഡു പറഞ്ഞു. ഇവിടെ എല്ലാവരേയും കണ്ടാല്‍ ഒന്നുപോലെയിരിക്കുമെങ്കിലും നേപ്പാളികള്‍ക്ക് പുറമെ ലെപ്ച്ചകളും ഭൂട്ടിയരും ഉള്‍പ്പെടുന്നതാണ് സിക്കിം സമൂഹം. ലാംഗ്ഡുവിനോട് കുശലം പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ബാഗ്‌ദോഗ്ര നല്‍കിയത് ഒരു വ്യത്യസ്ത കാഴ്ച. ചെറിയ വിമാനത്താവളത്തിന് പുറത്ത് ഒരു വശം നെല്‍കൃഷിയും മറുവശത്ത് തേയിലത്തോട്ടവും. പൊതുവെ ചരുവുകളില്‍ മാത്രം നമ്മള്‍ കാണുന്ന തേയില ഇവിടെ അധികം ഉയരമില്ലാത്ത സമനിരപ്രദേശത്ത് കൃഷിയിറക്കിയിരിക്കുന്നു. മഴ കുറവായതിനാല്‍ കേടുവരില്ല , കേരളത്തിലെ പോലെ മഴപെയ്ത് ജലം കെട്ടി നിന്നാല്‍ തേയിലച്ചെടികള്‍ അഴുകിപ്പോകാനുള്ള സാധ്യതയുണ്ട്.

       പൊടിയും അഴുക്കും നിറഞ്ഞ ഒരു തനി ഇന്ത്യന്‍ ചെറുനഗരത്തിന്റെ എല്ലാ നിറംകെട്ട കാഴ്ചകളിലൂടെയും ഞങ്ങള്‍ മുന്നോട്ടു നീങ്ങി. പണിതീരാതെ നില്‍ക്കുന്ന ഫ്‌ളൈഓവര്‍, പണി തുടങ്ങിയിട്ട് ആറുവര്‍ഷമായി എന്ന് ലാംഗ്‌ഡോ പറഞ്ഞു. നമുക്ക് അതും പരിചിതമായതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. സൈക്കിള്‍ റിക്ഷയും ബാറ്ററി ഉപയോഗിച്ചോടുന്ന റിക്ഷയും റോഡ് കൈയ്യടക്കിയിരിക്കുന്നു. സിലിഗുരിയിലെ തിരുപ്പതീസ് സിറ്റി ധാബയില്‍ നിന്നും തന്തൂര്‍ റൊട്ടിയും വെജിറ്റബിള്‍ മിക്‌സും പനീറും വെജിറ്റബിള്‍ ബിരിയണിയുമൊക്കെയായി ഭക്ഷണം കഴിച്ചു. ഇന്‍ഡിഗോയിലായിരുന്നു യാത്ര എന്നതിനാല്‍ ഫ്‌ളൈറ്റിലെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല.

     നോര്‍ത്ത് ബംഗാള്‍ സര്‍വ്വകലാശാലയുടെ അടുത്താണ് ധാബ. വൃത്തിയുണ്ട് എന്നത് ആശ്വാസമായി. ഡാര്‍ജിലിംഗ് പ്രശ്‌നബാധിത ജില്ലയാണ്. അവിടെ ഹര്‍ത്താലും ബന്ദുമൊക്കെയുണ്ടായാല്‍ സിക്കിമിലേക്കുള്ള യാത്ര തടസപ്പെടും . അതോടെ സിക്കിം ഉറക്കമാകും. കടുതലയും മാണിഗര മോറും കഴിഞ്ഞ് ഡാര്‍ജിലിംഗ് മോറിലെത്തി. മോറ് എന്നാല്‍ കവല. ഇവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ യാത്ര ഡാര്‍ജിലിംഗിലേക്കാണ്. നേരെ പോയാല്‍ ഗാംഗ്‌ടോക്ക്. മഹാനന്ദ പാലം കടന്നപ്പോള്‍ രസകരമായ ഒരു പരസ്യം കണ്ടു. ഒരു റസ്റ്റോറന്റിന്റേതാണ്. ബിരിയാണി ബിയര്‍ മേള, ബീര്‍യാണി ഫെസ്റ്റിവല്‍ എന്ന് ലോപം. മലയാളിക്ക് അനുകരിക്കാവുന്ന ഒരു മാതൃക.    

സാലുഗാര വഴി സെവോക്കിലേക്ക് യാത്ര നീണ്ടു. സെവോക്ക് ഒരു ചെറു ടൗണാണ്. മാളുകളും ധാബകളും ദാരിദ്ര്യം തൊട്ടറിയാന്‍ കഴിയുന്ന ജനങ്ങളും കാഴ്ചയില്‍ വന്നു പോയി. പൊതുവാഹനങ്ങള്‍ തീരെ കുറവ്. ഇളം പച്ചനിറമുള്ള സിക്കിം ട്രാന്‍സ്‌പോര്‍ട്ടിന്റെ ഒരു വാഹനം ഞങ്ങളെ കടന്നുപോയി. വഴിയിലെല്ലാം സേനകളുടെ ക്യാമ്പുകള്‍. അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചകള്‍. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്സും സാന്നിധ്യം അറിയിക്കുന്നുണ്ട്. മഹാനന്ദ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ നടുക്കുകൂടിയാണ് ഞങ്ങളുടെ യാത്ര. തീസ്ത നദിയും സമാന്തരമായൊഴുകുന്നു. സിക്കിമിന്റെ ജീവനാഡിയാണ് തീസ്ത എന്നു പറയാം. നദിക്ക് ഇളം പച്ച കലര്‍ന്ന നീല നിറമാണ്. നദിയെ അഞ്ചിടത്ത് തടഞ്ഞുനിര്‍ത്തി വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. എങ്കിലും അതിന്റെ സൗന്ദര്യം ചോര്‍ന്നിട്ടില്ല എന്നത് ആശ്വാസം. ബാഗ്പുളില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഭാഗ്‌കോട്ട് വഴി ഭൂട്ടാനിലേക്ക് പോകാം. ഞങ്ങള്‍ നേരെയുള്ള വഴിയിലൂടെ ഗാംഗ്‌ടോക്കിലേക്ക് യാത്ര തുടര്‍ന്നു.

സിക്കിം – ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.