കൊച്ചി: കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. കീഴാറ്റൂരില്‍ സമരം നടത്തുന്നത് വയല്‍ക്കിളികളല്ല, വയല്ക്കഴുകന്മാരാണെന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയാണ് ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വയല്‍ക്കിളികളല്ല, വയല്‍ കഴുകന്മാര്! വികസന വിരുദ്ധര്‍!! കൊഞ്ഞാണന്മാര്!!!കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാര് എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കന്‍ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാര്‍ക്കുളളത്.
ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സിപിഐ (എം)നെ ആരും പഠിപ്പിക്കേണ്ട. വയലിലെ ജോലിക്ക് വരമ്പത്ത് കൂലി. കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: