Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വയല്‍ക്കിളികളെ തളളി സര്‍ക്കാര്‍ : മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 06:21 pm IST
inKannur

കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാത ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമരം നടത്തുന്നവരെ തളളി നിയമസഭയില്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും രംഗത്തെത്തി. ഇന്നലെ നിയമസഭയിലാണ് ഇരുവരും സമരക്കാരെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് ഇത്രയും ആധികാരികമായി വയലെറ്റെടുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും ബൈപ്പാസ് നിര്‍മ്മാണവുമായി മുന്നോട്ടു പോകുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മാസങ്ങളായി സ്വന്തം ഭൂമിയും വീടും നിലനിര്‍ത്താനായി പൊരുതുന്ന വയല്‍ക്കിളികളെ സര്‍ക്കാര്‍ വഴിയാധാരമാക്കുമെന്നുറപ്പായിരിക്കുകയാണ്. ദേശീയപാത വികസനം കീഴാറ്റൂരിലൂടെ തന്നെ നടത്തുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിച്ചത്.

വികസനത്തിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ക്കിളികളല്ലെന്നും വയല്‍ കഴുകന്മാരാണെന്നുമാണ് മന്ത്രി സുധാകരന്‍ നിയമയഭയില്‍ പരസ്യ പ്രസ്താവന നടത്തിയത്. തളിപ്പറമ്പില്‍ ദേശീയപാത നിര്‍മാണം തടയുന്ന വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസനവിരുദ്ധരാണെന്നും ഇവരെ ജനങ്ങള്‍തന്നെ കൈകാര്യം ചെയ്യുമെന്നും ഏതാനും ദിവസം മുമ്പ് മന്ത്രി പ്രതികരിച്ചിരുന്നു. കിളികളുടെ പ്രശ്‌നം വേറെയാണെന്ന് മനസ്സിലായെന്നും സമരത്തെ തുണയ്‌ക്കുന്ന മാധ്യമങ്ങള്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വീണ്ടും വയല്‍ക്കിളി കൂട്ടായ്‌മയ്‌ക്കതിരെ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ സമരത്തെ അനുകൂലിക്കുന്നവരിലും പൊതുസമൂഹത്തിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രി ജി.സുധാകരന്റെ പരാമര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്

ദേശീയ പാത ബൈപ്പാസ് നിര്‍മ്മാണത്തിനായി കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിപിഐയും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വയല്‍ നികത്തി ദേശീയപാതയുണ്ടാക്കുന്നതിന് മുന്നോടിയായി പരിഷത്ത് നടത്തിയ പരിസ്ഥിതി പഠന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കലിനെതിരെ ആദ്യഘട്ടത്തില്‍ പരിഷത്ത് രംഗത്ത് വന്നിരുന്നുവെങ്കിലും സിപിഎം നേതൃത്വം കണ്ണൂരുട്ടിയതിനെ തുടര്‍ന്ന് അന്ന് പിന്‍വാങ്ങിയിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇപ്പോള്‍ വയല്‍ ഏറ്റെടുക്കലിനെതിരെ പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്. വയല്‍ക്കിളി സമരത്തിനെതിരെ ശക്തമായ നിലപാടെടുത്ത സിപിഎമ്മിന് പരിഷത്തിന്റെ പുതിയ നിലപാട് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട് സിപിഎമ്മിനുളളിലും പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ സമരക്കാരെ എതിര്‍ക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍ക്കിടയിലും ഇതിനകം ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ പോഷക സംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്ന പരിഷത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കീഴാറ്റൂര്‍ വയലിനൊന്നും സംഭവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വയല്‍ക്കിളി സമരത്തിനെതിരെ നിലകൊളളുന്ന സിപിഎമ്മിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും പൊളിഞ്ഞിരുന്നു.

അതേസമയം കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ 25 ന് കീഴാറ്റൂര്‍ വയലിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും ബഹുജന സംഘടനാ നേതാക്കളും അണിനിരക്കുന്ന മാര്‍ച്ച് ഉച്ചക്ക് 2 മണിക്ക് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കും. കീഴാറ്റൂരില്‍ മാര്‍ച്ചിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ച വയലിലെ സമര പന്തല്‍ പുനഃസ്ഥാപിക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ തുടരും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.