Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സിക്കിം – ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 04:00 pm IST
in Literature

കനത്ത മഴയുടെ അതിരുകളിലൂടെയായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.ഞാനും രാധാകൃഷ്ണനും സന്തോഷും.ശ്രീക്കുട്ടനും ജയശ്രീയും കൊണ്ടുവിടുന്നതിനായി ഒപ്പം വന്നിരുന്നു. അല്പ്പസമയം കഴിഞ്ഞപ്പോള്‍ ഹരീന്ദ്രനെത്തി. പ്രമോദിനെയും നാസറിനെയും കാത്ത് കുറേസമയം പുറത്തുനിന്നു. അവര്‍ ട്രാഫിക്കില്‍പെട്ടിരിക്കയാണെന്ന് വിവരം കിട്ടി. വീല്‍ചെയറിലും മറ്റും യാത്രയ്‌ക്ക് എത്തിയ മുതിര്‍ന്നവരും കൊച്ചുകുട്ടികളും വരെയുണ്ട് എയര്‍പോര്‍ട്ടില്‍.യാത്രകള്‍ മനുഷ്യന് ഒഴിവാക്കാന്‍ കഴിയാത്തൊരനിവാര്യതയാണല്ലൊ.ഞങ്ങള്‍ കാഴ്ചകള്‍ കണ്ടുനില്‍ക്കെ ഒരു ബസ്സ് വന്നുനിന്നു. എല്ലാവരും സീനിയര്‍ സിറ്റിസണ്‍സ്. ജീവിതത്തിരക്കുകള്‍ക്കു ശേഷം യാത്രകളുടെ ഉത്സവത്തിലാണവര്‍.

തിരക്ക് കൂടുന്നതിനാല്‍ ചെക്ക് ഇന്‍ ചെയ്യാന്‍ തീരുമാനിച്ചു. ചെക്ക് ഇന്‍ ചെയ്ത് അധികം കഴിയും മുന്‍പേ പ്രമോദും നാസറുമെത്തി. ഇന്‍ഡിഗോയിലാണ് യാത്ര.വൈകിട്ട് 8.30 ന് പുറപ്പെട്ടു. ഇംഗ്ലീഷ്,ഹിന്ദി,തമിഴ് ,മലയാളം ഭാഷകളില്‍ സംസാരിക്കാന്‍ കഴിയുന്ന എയര്‍ ഹോസ്റ്റസുമാരുണ്ട് വാഹനത്തില്‍ എന്ന് പൈലറ്റിന്‍റെ അനൗണ്‍സ്മെന്‍റ്. കോയമ്പത്തൂര്‍ക്കാരിക്ക് മലയാളവും അറിയാം എന്ന് മനസിലാക്കി. എത്ര ചിട്ടയോടെയാണവര്‍ ജോലി ചെയ്യുന്നത്. എയര്‍ ഇന്ത്യയില്‍   പ്രതീക്ഷിക്കാന്‍ കഴിയാത്തത്. വെള്ളമൊഴികെ മറ്റെല്ലാം പണം കൊടുത്ത് വാങ്ങണം എന്നുമാത്രം. ചെന്നൈയിലേക്ക് ഒരു മണിക്കൂര്‍ പത്ത് മിനിട്ട് യാത്ര. പത്ത് മണിയോടെ അവിടെയെത്തി. ഇനി രാത്രി അവിടെ ചിലവഴിക്കണം.

രാവിലെ 5.05നാണ് ഗോഹട്ടി ഫ്ലൈറ്റ്. എയര്‍പോര്‍ട്ടിലെ പല കടകളിലും പല നിരക്കാണ് ഭക്ഷണത്തിന്. അത് ഏകീകരിക്കുകയും കുറയ്‌ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് തോന്നി. കഫെചിനോയില്‍ ചായയ്‌ക്ക് 160 രൂപയാണെങ്കില്‍ സൗത്ത് ഇന്ത്യന്‍ റസ്റ്റാറന്‍റില്‍ അത് 100 രൂപയാണ്. ഇപ്പോള്‍ സാധാരണക്കാര്‍ പോലും വിമാനയാത്ര നടത്തുന്ന സ്ഥിതിക്ക് ഈ വില വളരെ കൂടുതലാണ്.

എല്ലാവര്‍ക്കും ദക്ഷിണേന്ത്യന്‍ ഭക്ഷണം കഴിക്കണം എന്ന മോഹം. പുറത്തിറങ്ങിയാല്‍ അകത്തേക്ക് കയറ്റുമോ എന്ന സംശയവും ഉണ്ടായി. പലരോടും ചോദിച്ചു. രണ്ടാം നിലയില്‍ പുറത്ത് റസ്റ്റാറന്‍റുണ്ട്. അറൈവലില്‍ നിന്നും പുറത്തിറങ്ങി ഇടത്തോട്ട് തിരിഞ്ഞ് കോഫിക്കടയ്‌ക്ക് സമീപമുള്ള ലിഫ്റ്റ് വഴി രണ്ടാംനിലയിലെത്തി. നല്ല കട.അവിടെനിന്നും പൊടിദോശ കഴിച്ചു.പൊടിദോശ എന്നാല്‍ ചെറിയ ദോശയല്ല, പൊടിച്ചമ്മന്തി വിതറി തയ്യാറാക്കിയ നെയ്ദോശയാണ്. ദോശയ്‌ക്കും ചമ്മന്തിക്കും സാമ്പാറിനും കൂടി 180 രൂപയാണ് വില. അത് കഴിച്ച് ചെക്ക് ഇന്‍ ചെയ്തു. എയര്‍പോര്‍ട്ടിനുള്ളില്‍ മയങ്ങിയും മിണ്ടിയും മൂന്നുമണിയാക്കി. ഒന്നു ഫ്രഷായി നേരെ സെക്യൂരിറ്റി ചെക്കിന്.

5.05ന്‍റെ ഗോഹട്ടി ഫ്ലൈറ്റ് പുറപ്പെട്ടപ്പോള്‍ 5.30 ആയി. 9.15ന് ഗോഹട്ടിയിലെത്തി. ഗോഹട്ടി ഒരു ചെറിയ  എയര്‍പോര്‍ട്ടാണ്. അവിടെ രണ്ട് മണിക്കൂര്‍ ചിലവിട്ടു. തുടര്‍ന്ന് ബാഗ്ദോഗ്രയിലേക്ക്. ടിക്കറ്റ് നിരക്ക് കുറവായിരുന്നതിനാലാണ് ആസാം മണ്ണില്‍ കാലുചവിട്ടിയ ശേഷം ബംഗാളിലെ അവസാന എയര്‍ പോയിന്‍റായ ബാഗ്ദോഗ്രയ്‌ക്ക് പോയത്.

സുഖിം എന്നാല്‍ വധുവിന്‍റെ പുതിയ വീട് എന്നാണ്. അത് ലോപിച്ച് പിന്നീട് സിക്കിമായി മാറിയതാണ് എന്ന് ചരിത്രം.പടിഞ്ഞാറ് കാഞ്ചന്‍ജംഗയെന്ന ഉയരത്തില്‍ മൂന്നാമനായ കൊടുമുടിയെ വഹിച്ച് തെക്കു വടക്കായി കിടക്കുന്ന ഗ്രേയ്റ്റ് ഹിമാലയന് റേഞ്ച്.അതിനും തെക്കായി സിംഗാലിയ റിഡ്ജ്.വടക്ക് തിബറ്റന്‌‍ പ്ലേറ്റോയോട് ചേര്‍ന്ന് ദോങ്കിയ റേഞ്ച്. കിഴക്കായി ചോല റേഞ്ച്. 45 ഡിഗ്രി കുത്തനെയാണ് സിക്കിമിന്‍റെ കിടപ്പ്.   പൊതുവെ സിക്കിം യാത്ര എന്നാല്‍ എല്ലാവര്‍ക്കും ഗാംഗ്ടോക്കും നാഥുല പാസ്സുമാണ്.

എന്നാല്‍ ദക്ഷിണ സിക്കിമിലെ ഗാംഗ്ടോക്കും പൂര്‍വ്വദിക്കിലെ നാഥുലയും കടന്ന് ഉത്തര സിക്കിമിലെത്തുമ്പോഴാണ് സിക്കിമിന്‍റെ സൗന്ദര്യം പൂര്‍ണ്ണമായി അനുഭവിക്കാന്‍ ഒരു സഞ്ചാരിക്ക് അവസരമുണ്ടാവുക. വളരെ ഉയരത്തില്‍ നിന്നും അനേകം മടക്കുകളായി വീഴുന്ന വെള്ളച്ചാട്ടങ്ങളും ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററിയുടെ നിശബ്ദത ജനിപ്പിക്കുന്ന ഗ്രാമങ്ങളും ദുര്‍ബ്ബലമായ ഹിമാലയത്തിന്‍റെ അടരുകളും അവ താഴേക്ക് പതിച്ചുണ്ടാകുന്ന വഴിതടസങ്ങളും ഒരു പുത്തന്‍ അനുഭവം തന്നെയാണ്. തീസ്ത നദി നമുക്കൊപ്പം ഒഴുകുന്നുണ്ടാകും. അതിന്‍റെ തെളിമയാര്‍ന്ന ജലം നല്‍കുന്ന കുളിരും അതുണര്‍ത്തുന്ന സംഗീതവും ബൗദ്ധമാണ്.

ചൊ ലാമോ തടാകത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് തോ ലംഗും ലാച്ചുംഗും ഗ്രേറ്റ് രംഗീതും റാംഗ്പോയും ചേര്ന്ന് ബലപ്പെടുത്തിയ തീസ്ത. 180 പെരിനിയല്‍ തടാകങ്ങളാണ് സിക്കിമിന്‍റെ മറ്റ് ജലസ്രോതസ്സുകള്‍ . താഴ്വാരങ്ങളും തടാകങ്ങളും മഞ്ഞും ഒക്കെ ഒത്തുചേരുമ്പോള്‍ സിക്കിം സംസ്ഥാനത്തിന് നല്‍കിയിട്ടുള്ള അലങ്കാര പദവിയായ ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി എന്നത് ഏതര്‍ത്ഥത്തിലും ശരിയാണ് എന്നു തോന്നും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.