ജീവിക്കാനാണ് അവരില്‍ പലരും സ്വന്തം നാടുകടന്നു പോയത്. ചിലര്‍ക്ക് മറ്റുപല ദൗത്യങ്ങളുമായിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ ജീവതമല്ല, ജീവന്‍പോലും നഷ്ടമാകുമെന്നുവന്ന നിമിഷം ചിലര്‍ക്ക് നേരിടേണ്ടിവന്നു. രക്ഷകരായി ആരുമെത്തില്ലെന്ന നിരാശയുടെ നിമിഷത്തിലായിരുന്നു സര്‍ക്കാര്‍ യഥാര്‍ത്ഥ രക്ഷിതാക്കളായത്. നയവും തന്ത്രവും തരവും തഞ്ചവും നോക്കി കടലും മരുഭൂമിയും കടത്തി സ്വന്തം നാട്ടിലെത്തിയവരില്‍ പലരും ആദ്യം മോദിസര്‍ക്കാരിനു നന്ദി പറഞ്ഞു, ഒപ്പം ദൈവത്തിനും, ഇന്നും പറയുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദേശനയ തന്ത്രങ്ങള്‍ക്ക് പരീഷണത്തിന്റെ കാലമായിരുന്നു അവയില്‍ പലതും. ഒറ്റപ്പെട്ട സംഭവങ്ങളില്‍ അന്യരാജ്യത്ത് കുടുങ്ങിപ്പോയവര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മന്ത്രി സുഷമാ സ്വരാജ് നല്കിയ സഹായങ്ങളും രക്ഷപ്പെടുത്തല്‍ സഹകരണങ്ങളും ഏറെയായിരുന്നു. ഏറെനാള്‍ ഇറാഖി ഭീകരരുടെ പിടിയിലായി, ഒടുവില്‍ ജീവന് നഷ്ടപ്പെട്ട 39 ഹത ഭാഗ്യരുടെ കഥയറിയുമ്പോള്‍ അവരില്‍ പലരും ഇന്നും പറയുന്നു, അന്നത്തെ രക്ഷപ്പെടലും രക്ഷപ്പെടുത്തലും ഇന്നും അവിശ്വസനീയമെന്ന്.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം പ്രശംസ ലഭിച്ച നടപടിയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഓപ്പറേഷന് രാഹത്ത് എന്ന യെമന്‍ രക്ഷാദൗത്യം. 2015 ഏപ്രില്‍ 10ന് രക്ഷാ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍, യുദ്ധഭൂമിയായിരുന്ന യെമനില്‍നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യയടക്കം 42 രാജ്യങ്ങളിലെ 5,600 പേരെ. 4,640 ഇന്ത്യന്‍ പൗരന്മാര്ക്കൊപ്പം പാക്കിസ്ഥാന്, ചൈന എന്നിവയടക്കം 41 വിദേശ രാജ്യങ്ങളിലെ 960 പേരെയും മോദിസര്‍ക്കാര്‍ യെമനില്‍ നിന്ന് രക്ഷപ്പെടുത്തി.
കേന്ദ്രവിദേശകാര്യസഹമന്ത്രിയും, മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിങ്ങിനായിരുന്നു രക്ഷാ ദൗത്യത്തിന്റെ ചുമതല. നാവികസേനയും വ്യോമസേനയും യെമനിലെത്തി പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിച്ചപ്പോള്‍ ആഗോള മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ യെമനിലെ എംബസികള്‍ അടച്ചുപൂട്ടി രാജ്യം വിട്ടിട്ടും ഇന്ത്യന്‍ എംബസിയും രക്ഷാ പ്രവര്‍ത്തകരും യെമനില്‍ തുടരുകയായിരുന്നു. സ്വന്തം പൗരന്മാരോട് ഇന്ത്യന്‍ എംബസിയെ സമീപിക്കാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 18 പ്രത്യേക വിമാനങ്ങളും ഐഎന്‍എസ് സുമിത്ര അടക്കമുള്ള യുദ്ധക്കപ്പലുകളും യെമന്‍ ദൗത്യത്തിന് ഉപയോഗിക്കപ്പെട്ടു.
പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും മോചന ശ്രമങ്ങള്‍ക്കുമൊടുവിലാണ് ഭീകരരുടെ തടവില്‍നിന്ന് മലയാളിയായ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചത്. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു ഫാ. ടോം. ക്രിസ്തുമത പ്രചാരണത്തിനുള്ള ദൗത്യവുമായാണ അവിടെ എത്തിയത്. യെമനിലെ ഹുതി വിമതരുടെ തടവിലായ 2015 മാര്‍ച്ച് 4 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. വത്തിക്കാന്‍, ഒമാന്‍ സര്‍ക്കാര്‍ എന്നിവരുടെ നിരന്തര പരിശ്രമവും ഈ മോചനത്തിന് പിന്നിലുണ്ട്. യെമന്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാകുമ്പോഴും ഫാ. ടോമിനെ എവിടെയാണ് തടവില്‍ പാര്‍പ്പിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ നയതന്ത്ര കാര്യാലയം പൂട്ടിയതിനാല്‍ സൗദിയുടേയും ഒമാന്റെയും സഹായം തേടുക മാത്രമായിരുന്നു പിന്നീടുള്ള വഴി.
വിമതരും സൗദിയുടെ സഹായത്തോടെ യെമന്‍ സര്‍ക്കാരും യുദ്ധം തുടര്‍ന്നതോടെ മോചന ശ്രമങ്ങള്‍ അനിശ്ചിതത്വത്തിലായി. ഇതിനിടെ നിരവധി തവണ ഉഴുന്നാലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍, അപ്പോഴെല്ലാം അദ്ദേഹം സുരക്ഷിതനാണെന്നും, മോചന ശ്രമം തുടരുകയാണെന്നുമുള്ള വ്യക്തമായ വിവരം നല്കാന് കേന്ദ്രസര്‍ക്കാരിന് സാധിച്ചു. നിരവധി തവണ പാര്‍ലമെന്റിലടക്കം ഇക്കാര്യത്തില്‍ ചെയ്ത കാര്യങ്ങളും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിശദീകരിച്ചിരുന്നു. ഒടുവില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെ നേരില്‍ കണ്ട ഫാദര്‍, മോചനത്തിനായി നടത്തിയ പരിശ്രമങ്ങള്‍ക്ക് അവരോട് നന്ദി അറിയിച്ചു. രാജ്യം എന്നും എപ്പോഴും കൂടെയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫാ. ടോം ഉഴുന്നാലിലിനോട് പറഞ്ഞു.
തെക്കന്‍ സൗദിയിലെ തുറമുഖ നഗരമായ ജിസാനില്‍ നിന്ന് കനത്ത ഷെല്ലാക്രമണത്തിനിടയില്‍ നിന്നുമാണ് 130 ഇന്ത്യന്‍ നഴ്സുമാരെ കേന്ദ്ര സര്‍ക്കാര്‍ രക്ഷിച്ച് നാട്ടിലെത്തിച്ചത്. ജീസാന് സാനന്ത ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇവര്‍. ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. മരണത്തെ മുഖാമുഖം കണ്ട ഈ നഴ്സുമാരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് സൗദി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കിംഗ് ഫഹദ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്കും.
അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് 2014 ജൂണില്‍ കത്തോലിക്ക പുരോഹിതന് ഫാ. അലക്സിസ് പ്രേംകുമാറിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നത്. ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ടു അഫ്ഗാനില്‍ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു ഫാ. അലക്സിസ് പ്രേംകുമാര്‍. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഹെറാത്തിലെ സ്കൂളില്‍നിന്നുമായിരുന്നു തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയി ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഇദ്ദേഹത്തെ മോചിപ്പിക്കാനായി.
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നുമാണ് ഭീകരര്‍ ഇന്ത്യക്കാരി ജൂഡിത്ത് ഡിസൂസയെ തട്ടിക്കൊണ്ടുപോയത്. ആഗാ ഖാന് ഫൗണ്ടേഷനില്‍ സീനിയര്‍ സാങ്കേതിക ഉപദേഷ്ടാവായ ജൂഡിത്തിനെ ഓഫീസിനു പുറത്തു നിന്ന് തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടുകള്‍ ജൂഡിത്തിനെയും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാനായി.
അമാനുഷികമായ കഴിവുകളല്ല ഇത്തരം നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന് തുണയാകുന്നത്. കൃത്യമായ നിരീക്ഷണം, തെറ്റാത്ത രഹസ്യാന്വേഷണ വിവരം, തക്ക സമയത്തെ കണക്കൊപ്പിച്ചുള്ള പ്രവര്‍ത്തനം, യുക്തിഭദ്രമായ നയതന്ത്രം. ഇതിനു പുറമെ രക്ഷപ്പെടേണ്ടവര്‍ക്ക് ഭാഗ്യയോഗവും. ഇവയെല്ലാം നൂറുശതമാനവും വിജയിച്ചതാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് തുണയായത്. ഇറാഖിലെ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് പല തുണകളുമുണ്ടായിരുന്നു. എന്നിട്ടും….
ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: