ചെന്നൈ: 2006ൽ ടിവിഎസ് കമ്പനി അപ്പാച്ചെ എന്ന കരുത്തൻ ബൈക്കുമായി ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടത് ഏറെ പ്രതീക്ഷയൊടെയായിരുന്നു. ആ പ്രതീക്ഷകൾ എല്ലാം തന്നെ 150 സിസി ബൈക്കായി പുറത്ത് വന്ന അപ്പാച്ചെ പാലിച്ചു എന്നത് യഥാർത്ഥ്യം. 2006 മുതൽ തുടങ്ങിയ അപ്പാച്ചെ ബൈക്ക് ശ്രേണിയിലേക്ക് ഇപ്പോൾ പുതിയ ഒരു മോഡൽ കൂടി പ്രത്യക്ഷപ്പെട്ടു. അപ്പാച്ചെ ആർറ്റിആർ 160 4വി എന്നാണ് 2018ൽ പുറത്തിറങ്ങിയിരിക്കുന്ന മോഡലിന്റെ പേര്.
ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപഭംഗി തന്നെയാണ് പുത്തൻ അപ്പാച്ചെയ്ക്കും കമ്പനി നൽകിയിരിക്കുന്നത്. 4 വൽവ് ഓയിൽ കൂൾഡ് എഞ്ചിൻ ബൈക്കിന് മികച്ച പ്രവർത്തന ക്ഷമത നൽകുന്നു. അഞ്ച് ഗിയറാണ് ബൈക്കിനുള്ളത്. മോണോ ഷോക്ക് സസ്പൻഷൻ യാത്ര കൂടുതൽ സുഖകരമാക്കുന്നു. സുരക്ഷയ്ക്കും ഏറെ പ്രാധാന്യം കമ്പനി നൽകുന്നുണ്ട്. മുന്നിലും പുറകിലും ഡിസ്ക് ബ്രേക്കാണ് ബൈക്കിനുള്ളത്.
പരമാവധി 114 കിലോമീറ്റർ വേഗതയിൽ ബൈക്ക് സഞ്ചരിക്കും. ഡിജിറ്റൽ സ്പീഡോ മീറ്റർ, ആരെയും ത്രസിപ്പിക്കുന്ന ഹെഡ്ലൈറ്റ്, നീളം കൂടിയ സ്പോർട്സ് ബൈക്ക് ബോഡി എന്നിവ ബൈക്കിന്റെ ആകർഷണങ്ങളാണ്. ടെയിൽ ലാമ്പ് ഏറെ മനോഹരമാണ്.
റേസിങ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ബൈക്ക് പുറത്തിറങ്ങുന്നത്. 84,000നും 89,000നും ഇടയിലാണ് ബൈക്കിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: