കെയ്റോ: ഈജിപ്തിലെ സീനായ് മേഖലയില്‍ സൈന്യം 36 ഐഎസ് ഭീകരരെ വധിച്ചു. അഞ്ചുദിവസമായി തുടരുന്ന സൈനിക ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാലു സൈനികരും കൊല്ലപ്പെട്ടു.
ഭീകരരുടെ ആയുധ സംഭരണശാലകളും സൈന്യം തകര്‍ത്തു. ഐഎസ് ബന്ധം സംശയിക്കുന്ന 345 പേരെ പിടികൂടിയതായും സൈന്യം അറിയിച്ചു. 2011 മുതല്‍ സീനായ് മേഖലയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ നൂറുകണക്കിനു സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
















