3187 പേർക്ക് തൊഴിൽ നൽകി ചെങ്ങന്നൂരിൽ നടന്ന മെഗാ തൊഴിൽ മേള വന്‍ വിജയമായി. ബഹുരാഷ്‌ട്ര കമ്പനികളുള്‍പ്പടെ 54 സ്വകാര്യ കമ്പനികളാണ് മേളയ്‌ക്ക് എത്തിയത്. വിവിധ ജില്ലകളിൽ നിന്നായി 28,297 ഉദ്യോഗാർത്ഥികളാണ് മേളയില്‍ പങ്കെടുത്തത്. ഇവരിൽ എട്ടാം ക്ലാസ് മുതൽ ബുരുദാനന്ദര ബിരുദ യോഗ്യത വരെയുള്ളവരുണ്ടായിരുന്നു.
കേന്ദ്ര തൊഴിൽ മന്ത്രാലയതിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷണ്‍ (സൈന്‍), കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (കെസിസിഐ) എന്നിവരും പൂര്‍ണമായും സഹകരിച്ചു. തൊഴില്‍ രഹിതരില്ലാത്തല്ലാത്ത ഇന്ത്യയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്‌ട്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മേളയിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർത്ഥികളോട് സംവദിച്ച ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥിയായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള യുവസമൂഹം തന്നോട് പങ്കുവച്ചത് സംസ്ഥാനത്തെയും, ചെങ്ങന്നൂരെയും തൊഴിലില്ലായ്‌മയുടെ രൂക്ഷതയാണെന്നും, അതു മാറ്റാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഇത്തരം തൊഴിൽമേളകളിൽ പങ്കെടുക്കാനെത്തുന്ന ഈ യുവസാഗരം സമൂഹം ശരിയായ ദിശയിൽ യാത്ര ചെയ്യുന്നതിന്റെ സൂചനയാണെന്നും പ്രതികരിച്ചു.
ചെങ്ങന്നൂരില്‍ 1000 പേര്‍ എങ്കിലും ജോലി ചെയ്യുന്ന ഒരു സ്ഥാപനമെങ്കിലും തുടങ്ങാന്‍ കഴിഞ്ഞ കാലങ്ങള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ ശ്രമിക്കാതിരുന്നത്, നാളെയുടെ വാഗ്ധാനങ്ങളായ ഈ ചെറുപ്പക്കാരോട് കാട്ടിയ കൊടിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കുമ്മനം രാജശേഖന്‍, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, കെ. സോമന്‍, കേന്ദ്ര സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന്‍, പ്രമോദ് കാരയ്‌ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: