അഹങ്കാരം ആത്മവിശ്വാസമാണെന്നു പറയുന്ന പാര്‍ട്ടിയാണ് സിപിഎം. അതിന്റെ ഫലം ബംഗാളില്‍ അനുഭവിച്ചു. ഇപ്പോള്‍ ത്രിപുരയിലും. എന്നാലും ധാര്‍ഷ്ട്യവും പൊതുജനദ്രോഹവും ഒട്ടും കുറക്കില്ല. അതുകൊണ്ടാണ് കോടതി വിധിയുടെ മറവില്‍ പഞ്ചായത്തുതോറും ബാര്‍ തുറക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ നേരത്തുപോലും ജനത്തെ ഉപദ്രവിച്ചുകൊണ്ടു തന്നെ മത്സരിക്കുമെന്നാണ് സിപിഎം വെല്ലുവിളിക്കുന്നത്. മദ്യപന്മാരെ പള്ളിയില്‍നിന്നും ഇറക്കിവിടാന്‍ ധൈര്യമുണ്ടോ എന്നാണ് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ക്രിസ്തീയ സഭാ നേതൃത്വത്തോടുള്ള വെല്ലുവിളി. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ആശങ്കയുള്ള പൊതു സമൂഹത്തിന്റെ ഭാഗമായവരെ വെല്ലുവിളിച്ചുകൊണ്ടാണോ ഇത്തരമൊരു വിഷയത്തില്‍ ഇടപെടേണ്ടത്. വിവരക്കേടുമാത്രം യോഗ്യതയായുള്ള ആനന്ദനെപോലുള്ള നേതാക്കള്‍ ചാനലുകളിലും മറ്റുമിരുന്നു പറയുന്ന മണ്ടത്തരങ്ങള്കേട്ട് തലതാഴ്ത്തു മലയാളികള്‍ക്കു നേരെ ഇങ്ങനേയും വേണോ വെല്ലുവിളി.
മദ്യനയത്തില്‍ ആശങ്കയുള്ളവരുമായി ചര്‍ച്ച നടത്താമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് പറയുമ്പോഴാണ് ആനന്ദന്റെ വെല്ലുവിളി. എന്നാല്‍ ചെങ്ങന്നൂരില്‍ കാണാമെന്ന് മെത്രാന്മാരും പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്നാണ് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറയുന്നത്. ചെങ്ങന്നൂര്‍ മദ്യനയത്തിന്റെ ഹിതപരിശോധനയാകുമെന്നും അദ്ദേഹം താക്കീതു നല്കി. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥി സജി ചെറിയാനു തന്നെ പ്രതീക്ഷയില്ല, പിന്നെയാണ് പാര്‍ട്ടിക്ക്. മദ്യോപഭോഗം കുറച്ചുകൊണ്ടു വരുമെന്നു നൂറുവട്ടം പറയുന്ന സിപിഎം നാടുമുഴുവന്‍ മദ്യമൊഴുക്കാനാണ് ശ്രമിക്കുന്നത്. അബ്കാരികളുടെ തണലില്‍ വളര്ന്നുശീലമുള്ള സിപിഎമ്മിന് കോടികളുടെ പേരില്‍ അവര്‍ക്കുകൊടുത്ത വാക്കുപാലിക്കേണ്ട കടമയുണ്ട്! ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പല്ല കീശയില്‍ വീഴുന്ന കോടികളാണ് വലുത്.പാര്‍ട്ടി സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് സിപിഎമ്മിനറിയാം. സജി ചെറിയാന് അത്രയ്ക്കു കേമനാണത്രേ.
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനരോഷം ഉയരുകയാണ്.അതൊന്നും കണക്കിലെടുക്കാതെയാണ് സിപിഎമ്മിന്റെ വെല്ലുവിളി. എന്നാല്‍ പ്രശ്നം രൂക്ഷമാകുമെന്നറിഞ്ഞതോടെ സിപിഎം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ നിലപാട് മയപ്പെടുത്തുന്ന രീതിയിലാണ് സംസാരിക്കുന്നത്. തെരഞ്ഞെടുപ്പുമായി മദ്യനയത്തെ കൂട്ടിച്ചേര്ക്കേണ്ടെന്ന് മന്ത്രി ജി.സുധാകരനും പറയുന്നു.എന്തായാലും മദ്യനയത്തോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി സിപിഎമ്മിന് ഉറപ്പാക്കാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: