കണ്ണൂര്‍: കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി വിവിധ സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ 25 ന് കീഴാറ്റൂര്‍ വയലിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും ബഹുജന സംഘടനാ നേതാക്കളും അണിനിരക്കുന്ന മാര്‍ച്ച് ഉച്ചക്ക് 2മണിക്ക് തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ നിന്നാരംഭിക്കും. കീഴാറ്റൂരില്‍ മാര്‍ച്ചിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ച വയലിലെ സമര പന്തല്‍ പുനസ്ഥാപിക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ തുടരും.
അതേസമയം വയല്‍ക്കിളികള്‍ക്കെതിരായ മന്ത്രി ജി.സുധാകരന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസനവിരുദ്ധരാണെന്നും ഇവരെ ജനങ്ങള്‍തന്നെ കൈകാര്യം ചെയ്യുമെന്നുമുളള മന്ത്രി ജി.സുധാകരന്റെ പ്രസ്താവനയ്ക്കെതിരേയാണ് പ്രതിഷേധം രൂക്ഷമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: