കോട്ടയം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യതയുള്ളത് ടൂറിസത്തിനെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ കുമരകത്തെ ഉള്‍പ്പെടുത്തിയതോടെ ലോകം അറിയുന്ന സ്ഥലമായി മാറി. 27 മില്യണ്‍ ഡോളര്‍ വിദേശ വിനോദസഞ്ചാരികളില്‍ നിന്ന് ലഭിച്ചു. 15.8ശതമാനം വിദേശികള്‍ കൂടുതലായി രാജ്യത്ത് എത്തി. മൊത്തം വരുമാനത്തിന്റെ 6.88 ശതമാനം ടൂറിസത്തില്‍ നിന്നുള്ളതാണ്. കുമരകത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ സമീപത്തെ പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയുള്ളതായിരിക്കും. കുമരകത്തെ ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുഭവിച്ച ത്യാഗത്തിന്റെ ഫലമായാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, സംസ്ഥാന സമിതിയംഗങ്ങളായ നോബിള്‍ മാത്യു, എം.എസ്. കരുണാകരന്‍, ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, ആന്റണി ആന്റണി അറയില്‍, മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് സുമാവിജയന്‍, പഞ്ചായത്തംഗങ്ങളായ സേതു, ജയകുമാര്‍, അനീഷ് വി. നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
















