Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 02:55 am IST
inEditorial

കതിരൂര്‍ മനോജ് വധക്കേസില്‍ സുപ്രധാനമായ വിധിയാണ് ഇന്നലെ ഹൈക്കോടതിയില്‍ ഉണ്ടായത്. തനിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമമായ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. തങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി നിലനില്‍ക്കില്ലെന്നായിരുന്നു ജയരാജനടക്കമുള്ളവരുടെ വാദം.

കൊലചെയ്യപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുക, കൊലപാതകക്കേസിലെ പ്രതികളാരെന്ന ലിസ്റ്റ് തയ്യാറാക്കി പോലീസിന് നല്‍കുക, കേസന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുക തുടങ്ങിയ കണ്ണൂര്‍ മോഡല്‍ ക്രമസമാധാന പാലനത്തിന് ഏറ്റ നിയമപരമായ ആഘാതമാണ് ഹൈക്കോടതി വിധി. കേസില്‍ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ  ഹൈക്കോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങളെയും, നിഷ്പക്ഷമായ അന്വേഷണത്തെയും ജനാധിപത്യവ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതരമായ സ്ഥിതിവിശേഷവും കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അതിന്റെ പ്രാഥമിക കര്‍ത്തവ്യം ലംഘിച്ച് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സമീപനം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭൂഷണമല്ല.

ഇതുവരെയും അന്വേഷണങ്ങളുടെ പരിധിയില്‍പ്പെടാതെ സംരക്ഷിക്കപ്പെട്ടുപോന്ന നേതൃത്വം നിഷ്പക്ഷമായ അന്വേഷണത്തിന് മുമ്പില്‍ തുറന്നുകാട്ടപ്പെടുകയാണ്. യുഎപിഎ പ്രയോഗിച്ചതിനെ എതിര്‍ക്കാനുള്ള ബാലിശമായ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. നിയമവിരുദ്ധം മാത്രമല്ല, മനുഷ്യത്വവിരുദ്ധവുമാണ് കണ്ണൂരിലെ കൊലപാതക പരമ്പരകള്‍. രാഷ്‌ട്രീയ അസഹിഷ്ണുതയും പകയും വിദ്വേഷവും മുഖമുദ്രയാക്കി വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാഷ്‌ട്രീയനേതൃത്വം ഇന്ന് പ്രതിക്കൂട്ടിലാണ്. പി. ജയരാജനടക്കമുള്ളവര്‍ അന്വേഷണ ഘട്ടത്തിലുണ്ടാവുന്ന നടപടികളില്‍ നിന്ന് കുതറിമാറാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. നിയമനടപടികള്‍ക്ക് തടയിടുകയും നീട്ടിക്കൊണ്ടുപോവുകയും ചെയ്യുകയെന്ന തന്ത്രമാണ് പരീക്ഷിക്കുന്നത്. എന്നാല്‍ ഹൈക്കോടതി വിധിയിലൂടെ ഇത് പരാജയപ്പെട്ടിരിക്കുകയാണ്.

സര്‍ക്കാരും ഇരകള്‍ക്കെതിരെ പ്രതികള്‍ക്കൊപ്പം  നിലകൊള്ളുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.  ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതും ഇതാണ്.  സങ്കുചിത രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കുപരിയായി ജനക്ഷേമത്തെ കരുതി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരാണ് ക്രിമിനലുകളുടെ സംരക്ഷണത്തിനായി നിയമസംവിധാനത്തെ ഉപയോഗിക്കുന്നത്. പ്രോസിക്യൂഷന് സഹായകരമായി വര്‍ത്തിക്കേണ്ടതാണ് സര്‍ക്കാരിന്റെ നിലപാടുകള്‍. എന്നാല്‍ പ്രതിഭാഗത്തുള്ളവരുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുഭരണകാലത്ത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെയാണിത്. എന്നാല്‍ കാലം മാറിയെന്നും, തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിന് ഭരണകൂട സംവിധാനത്തെ ഉപയോഗിക്കുന്നതിന് അതിരുകളുണ്ടെന്നും മനസ്സിലാക്കാതെയാണ് ഇപ്പോഴും ഇവര്‍ ജീവിക്കുന്നത്. 

അന്വേഷണ ഏജന്‍സികളെ വരുതിയിലാക്കി തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് കുറ്റപത്രം തയ്യാറാക്കി പ്രതികളെ സംരക്ഷിക്കുന്ന പാരമ്പര്യമുള്ളവരാണ് സിബിഐയുടെ നിലപാടുകള്‍ക്കെതിരെ രംഗത്ത് വരുന്നത്. ഇതിന് തക്ക മറുപടി ഹൈക്കോടതിയില്‍ നിന്നും ലഭിച്ചുകഴിഞ്ഞു. നിയമസംവിധാനവും ഭരണകൂടവും ആത്യന്തികമായി പൊതുജനക്ഷേമത്തിനായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്. ഇരകളാക്കപ്പെടുന്നവര്‍ക്ക് അവസാന അത്താണിയാകേണ്ട ഇത്തരം സംവിധാനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്. ഇതു വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഹൈക്കോടതി വിധി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളുടേതുമാണെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിന് കഴിയണം. അതല്ലെങ്കില്‍ ജനകീയ കോടതിയില്‍ നിന്ന് തിരിച്ചടിവാങ്ങേണ്ടിവരുമെന്ന് ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.