കണ്ണൂര്‍: ദേശീയപതക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ വീടുകള്‍ നഷ്ടപ്പെടുന്ന ചിറക്കല്‍ തുരുത്തി അലൈന്മെന്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിറക്കല്‍ അത്താഴക്കുന്ന തുരുത്തിയിലെ അനിശ്ചിതകാല സമരപ്പന്തലില്‍ നാളെ അമ്മമാര്‍ അടുക്കള ബഹിഷ്കരിച്ച് കഞ്ഞിവെപ്പ് സമരം നടത്തും. നിര്‍ദ്ദിഷ്ട അത്താഴക്കുന്ന്-ചിറക്കല്‍-തുരുത്തി അലൈന്മെന്റ് ഒഴിവാക്കി ഒരുവീടും നഷ്ടപ്പെടുത്താതെയെും പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തുരുത്തിയില്‍ ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല സമരം നടത്തിവരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഞ്ഞിവെപ്പ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: