കണ്ണൂര്‍: രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി.മുരളീധരന് നാളെ കണ്ണൂരില്‍ സ്വീകരണം നല്‍കും. രാവിലെ 11 മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നല്കുന്ന സ്വീകരണത്തിന് ശേഷം 11.30ന് പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. സ്വീകരണ പരിപാടി വിജയിപ്പിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: