തലശ്ശേരി: പ്രൊഫ.വി.കെ.ഗിരീന്ദ്രന്റെ സമകാലീനം എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 2.30 ന് കനക് റസിഡന്‍സി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബ്ലസ്, മുദ്രപത്രം തുടങ്ങിയ മാസികകളില്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത സൃഷ്ടികളാണ് സമകാലീനം എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.കെ.മാരാര്‍ എന്‍.പി.രാജേന്ദ്രന് പുസ്തകം നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുക. പ്രൊഫ.കെ.കെ.സഹദേവന്, ഡോ.ഒ.സൂര്യനാരായണന്, പ്രൊഫ.കെ.കുമാരന്, പ്രൊഫ.സി.കെ.ചന്ദ്രി, ചൂര്യായി ചന്ദ്രന്, വി.സി.ബാലന് മാസ്റ്റര്‍, എം.പി.ഭക്തദാസ്, എന്‍.പ്രശാന്ത് എന്നിവര്‍ സംസാരിക്കും. പി.ജനാര്ദ്ദനന് അധ്യക്ഷത വഹിക്കും. വി.ഇ.കുഞ്ഞനന്തന് സ്വാഗതവും ടി.കെ.ദിലീപ് കുമാര്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ പി.ഭരതന്, എം.പി.ഭക്തദാസ്, വി.ഇ.കുഞ്ഞനന്തന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: