ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം പ്രതിരോധ വളര്‍ച്ചയും നേടിയതാണ് ചൈനയുടെ വിജയത്തിനു കാരണമെന്ന് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്.
വിവികേനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടഷേനില്‍ സുരക്ഷ മേഖലയുടെ വളര്‍ച്ച, ഇന്ത്യന്‍ സേനയുടെ പങ്ക് എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക മേഖലയിലെ വളര്‍ച്ചയ്ക്കൊപ്പം സൈനിക വളര്‍ച്ചയും ചൈന ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അന്താരാഷ്ട്രതലത്തില്‍ അമേരിക്കയെ പോലും വെല്ലുവിളിക്കുന്ന തരത്തില്‍ ചൈന ശക്തമായി നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളരുന്ന ചൈനയോടൊപ്പം തുല്യത പാലിക്കുന്നത് കൊണ്ടാണ് ഇന്ത്യയെ ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: