Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാരതീയ ഭാഷകൾക്ക് കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 03:40 am IST
in Editorial

ഭാരതീയ ഭാഷകളെയും ലിപികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ആവശ്യപ്പെട്ടിരിക്കുന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. നാഗ്പൂരില്‍ സമാപിച്ച പ്രതിനിധി സഭ ഏറെ ഗൗരവത്തോടെയാണ് ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കിയിട്ടുള്ളത്. നാടിന്റെ  സ്പന്ദനവും വികാരവും സംസ്‌കാരവും ഇഴ പിരിയാതെ കിടക്കുന്നത് അതിന്റെ ഭാഷയിലും ജനങ്ങളുടെ ജീവിത രീതിയിലുമാണ്. ഒരു രാജ്യത്തിന്റെ വളര്‍ച്ചയില്‍ അവിഭാജ്യ ഘടകമാണ് അവയൊക്കെയും. മാതൃഭാഷ, മാതാവ്, മാതൃസംസ്‌കാരം, ദേശപ്പെരുമ എന്നിവ വഴിയാണ് സംസ്‌കാര സമൃദ്ധമായ ഒരു ഭൂമികയുണ്ടാവുന്നത്. അത്തരം ഭൂമികയില്‍ നിലയുറപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനേ ജീവല്‍ഗന്ധിയായ സംസ്‌കാരത്തെ പ്രസ്ഫുരിപ്പിക്കാന്‍ കഴിയൂ.

മനുഷ്യ സംസ്‌കാരം പുഷ്‌കലപ്പെടുന്ന അനേക വഴികളില്‍ പരമ പ്രധാനമായതാണ് മാതൃഭാഷയും ലിപിയും. അതിലൂടെ കരഗതമാകുന്ന ഏതറിവും അവന്റെ മുന്നോട്ടുള്ള യാത്രയില്‍ അദമ്യമായ കരുത്തും കരുതിവെയ്‌പ്പും നല്‍കും. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്. സാങ്കേതികമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാക്കുമെങ്കിലും മാതൃഭാഷയിലൂടെ പകര്‍ന്നുകിട്ടുന്ന അറിവ് അവന്റെ മൊത്തം സ്വഭാവ വിശേഷമായിത്തീരുകയാണ്. എത്ര കഠിന വിഷയങ്ങളും മാതൃഭാഷയിലൂടെ പഠിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ സ്വാംശീകരിച്ചെടുക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. ഭാഷാ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അത് ശരിവെയ്‌ക്കുന്നുണ്ട്. കാരണം ഏതു വിഷയമായാലും ഒരാള്‍ക്ക് അത് മനസ്സിലാവുന്നത് മാതൃഭാഷയിലൂടെ പകര്‍ന്നുകിട്ടുമ്പോഴാണ്. അവിടെയൊരു ജൈവിക രാസപ്രവര്‍ത്തനം നടക്കുന്നുണ്ട്; തികച്ചും സ്വാഭാവികമായി. ഇംഗ്ലീഷ് വിദ്യാഭ്യാസമുള്‍പ്പെടെയുള്ളവയിലൂടെ കിട്ടുന്ന അറിവും ഒരാളില്‍ പരുവപ്പെടുന്നത് മാതൃഭാഷയിലൂടെയാണെന്നതാണ് നാം മനസ്സിലാക്കേണ്ട കാര്യം. അതുകൊണ്ടുതന്നെ മാതൃഭാഷയിലൂടെയുള്ള പഠനം ഏറെ ആയാസരഹിതമാകുന്നു.

രാജ്യത്തിന്റെ വൈഭവവും പുരോഗതിയും മാത്രം ലക്ഷ്യം വെയ്‌ക്കുന്ന ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഈ വഴിക്കുള്ള ചിന്തകള്‍ പരമപ്രധാനമാണ്. വിവിധ സമയങ്ങളില്‍ മാതൃഭാഷയെയും വിദ്യാഭ്യാസത്തെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംഘടന ഊന്നിപ്പറയാറുണ്ട്. അതിന്റെ പരമോന്നത സഭയില്‍ ഇതു സംബന്ധിച്ച് സുപ്രധാന പ്രമേയം പാസ്സാക്കിയതോടെ ആ സമര്‍പ്പണത്തിന് കൂടുതല്‍ ഗതിവേഗം കിട്ടുകയാണ്. പ്രാഥമിക പഠനം മാതൃഭാഷയില്‍ മാത്രമാക്കുക, അതിനായി രക്ഷിതാക്കളും സര്‍ക്കാരും ഇച്ഛാശക്തിയോടെ മുന്നോട്ടു വരിക, ഉന്നത വിദ്യാഭ്യാസരംഗത്തെ പഠന സാമഗ്രികള്‍ ഭാരതീയഭാഷയില്‍ രൂപപ്പെടുത്തുക, സര്‍ക്കാര്‍-ജുഡീഷ്യല്‍ സര്‍വീസുകളില്‍ ഭാരതീയ ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കുക, ജനങ്ങള്‍ മാതൃഭാഷയില്‍ സംസാരിക്കുന്നതിന് പ്രാധാന്യം നല്‍കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭാരതീയ ഭാഷകള്‍ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും യുക്തമായ എല്ലാ നടപടികളും സ്വീകരിക്കുക എന്നിങ്ങനെ പ്രമേയത്തില്‍ പ്രത്യേകമായി മാതൃഭാഷയ്‌ക്ക് ഊന്നല്‍ നല്‍കാനുള്ള നടപടികള്‍ എടുത്തുപറയുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സംഘടന ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിശ്ചയിക്കുന്ന കാര്യത്തില്‍ ആ നാടിന്റെ തനിമയെ എങ്ങനെ നെഞ്ചോടുചേര്‍ത്തു വെയ്‌ക്കുന്നു എന്നതിന്റെ ഉജ്ജ്വല മാതൃകയാവുന്നു അഖിലഭാരതീയ പ്രതിനിധിസഭയുടെ പ്രമേയം. ആര്‍എസ്എസിന്റെ സ്വത്വാത്മക സംസ്‌കാരത്തിന്റെ ഊര്‍ജം കൈമുതലായുള്ള ഒരു ഭരണക്രമം കേന്ദ്രത്തിലുള്ളപ്പോള്‍ ഈ പ്രമേയത്തിന് അതിന്റേതായ മൂല്യം നിശ്ചയമായും നല്‍കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ആശാവഹമായ തുടര്‍ നടപടികള്‍ അധികാരകേന്ദ്രത്തില്‍ നിന്നുണ്ടായാല്‍ അത് ഭാരതീയ ഭാഷകള്‍ക്കും അതിന്റെ ലിപിക്കും സംസ്‌കാരത്തിനും നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാവും. അത്യുജ്ജ്വലമായ ഒരു തലം തന്നെ അവയ്‌ക്ക് ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.