ന്യൂദല്‍ഹി: ഐഎസ്എല്ലിലെയും ഐ ലീഗിലെയും ടീമുകള്‍ മത്സരിക്കുന്ന സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ഫിക്സ്ചര്‍ തയ്യാറായി. ആകെ 16 ടീമുകളാണ് മത്സരിക്കുന്നത്. ഐ ലീഗിലെയും ഐഎസ്എല്ലിലെയും ആദ്യ ആറ് സ്ഥാനക്കാര്‍ നേരിട്ടും ശേഷിക്കുന്ന നാല് ടീമുകള്‍ യോഗ്യതാ മത്സരം കളിച്ചുമാണ് ടൂര്‍ണമെന്റിനെത്തുന്നത്.
യോഗ്യതാ മത്സരങ്ങള്‍ മാര്‍ച്ച് 15, 16 തീയതികളില്‍ നടക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 20 വരെയാണ് സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍. യോഗ്യതാ റൗണ്ടിനും ഫൈനല്‍ റൗണ്ടിനും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 15, 16 തിയ്യതികളിലാണ് യോഗ്യത മത്സരം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 25 വരെ ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടക്കുക.
ഐഎസ്എല്ലില്‍ ആറാം സ്ഥാനത്ത് സീസണ് അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഐ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്സിയാണ് എതിരാളികള്‍. മാര്‍ച്ച് 31ന് ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സി ഐ ലീഗ് ടീം ഐസ്വാള്‍ എഫ്സിയുമായി ഏറ്റുമുട്ടും. നോക്കൗട്ട് രീതിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ജയിക്കുന്ന ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറും. തോറ്റാല്‍ പുറത്താവും.
യോഗ്യതാ മത്സരം കളിക്കുന്ന ഗോകുലം കേരള എഫ്സിക്ക് എതിരാളികള്‍ ഐഎസ്എല്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മാര്‍ച്ച് 15നാണ് ഇൗ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: