കോഴിക്കോട്: ബിഎംഡബ്ല്യു എഫ് 750 ജിഎസ്, എഫ് 850 ജിഎസ് എന്നീ മോട്ടോര്‍ സൈക്കിളുകള്‍ വിപണിയിലേയ്ക്ക്.
കംപ്ലീറ്റ്ലി ബില്‍ഡ് അപ് യൂണിറ്റുകളായാണ് പുതിയ മോട്ടോര്‍ സൈക്കിളുകള്‍ ലഭിക്കുക. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന യുവാക്കള്‍ക്ക് ആകര്‍ഷകമായ ഡിസൈന്‍ തെരഞ്ഞെടുക്കാം എന്നതാണ് പ്രത്യേകത. താഴ്ന്ന സീറ്റുകളും മികച്ച പവറും, വേറിട്ട ടൂറിംഗ് സൗകര്യവും ഓഫ് റോഡു മേ•യും, മികച്ച ടോര്‍ക്കും, പുതിയ മോട്ടോര്‍ സൈക്കിളുകളെ വ്യത്യസ്തമാക്കുന്നു.
രണ്ടു മോഡലുകള്‍ക്കും ശക്തമായ 2 സിലിണ്ടര്‍ ഇന്‍ ലൈന്‍ എഞ്ചിന്, 853 സിസി ഡിസ്പ്ലേസ്മെന്റ് എന്നിവയും ശ്രദ്ധേയമാണ്.എഞ്ചിന് പവര്‍ അതിന്റെ പരമാവധി എത്തിക്കുന്നതിനായി 8250 ആര്‍പിഎമ്മില്‍ 57 കിലോവാട്ട് (77 എച്ച്പി) പവര്‍ ഔട്ട്പുട്ടാണ്, പുതിയ ബിഎംഡബ്ല്യു 750 എഫ് ജിഎസ് പുറത്തെടുക്കുക. 6 സ്പീഡ് ഗിയര്‍ ബോക്സ് ടോര്‍ക്കിനെ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ക്ലച്ച് ഉപയോഗിക്കാതെ വേഗത്തില്‍ ഗിയര്‍, ഷിഫ്റ്റ് ചെയ്യാന്‍ ഒരു ഓപ്ഷണല്‍ ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ സംവിധാനം ഇതിലുണ്ട്. അനലോഗ് സ്പീഡോ മീറ്റര്‍, മള്‍ട്ടി ഫംഗ്ഷണല്‍ ഡിസ്പ്ലേ എന്നിവ അടങ്ങുന്ന ഒരു ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഡിസൈന്‍ രണ്ട് മോട്ടോര്‍ സൈക്കിളിലും ഘടിപ്പിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു എഫ് 750 ജിഎസ്-ന്റെ വില 12,20,000 രൂപയാണ്. എഫ് 850 ജിഎസ്-ന്റെ വില 13,70,000 രൂപയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: