Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സഭാവസ്തുക്കള്‍ ഭരിക്കുവാന്‍ നിയമം വേണോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:45 am IST
inVicharam

എന്താണീ നിയമം? ഭരണഘടനയില്‍ നിയമം എന്ന് വ്യവഹരിച്ചിരിക്കുന്നത് പാര്‍ലമെന്റോ സ്‌റ്റേറ്റോ ലെജിസ്ലേച്ചറോ പാസാക്കുന്ന നിയമമാണ്. സഭാവസ്തുക്കള്‍ ഭരിക്കുവാന്‍ നിയമം വേണോ എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമാണ് സാധ്യത- വേണം. ”തീര്‍ച്ചയായും ഒരു നിയമം ഉണ്ടാകണം.” ഇതിനു കാരണം ഏതു പ്രവൃത്തിയും നിയമത്താല്‍ ഭരിക്കപ്പെടുന്നില്ലെങ്കില്‍ നിയമരഹിതമാണ്. അത് സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നു. ഇംഗ്ലണ്ടിലെ അതിപ്രശസ്തനായ പ്രധാനമന്ത്രി വില്യം പിറ്റ് പറഞ്ഞു: ”നിയമം എവിടെ അവസാനിക്കുന്നുവോ അവിടെ സ്വേച്ഛാധിപത്യം ആരംഭിക്കുന്നു.” 

ഏതെങ്കിലും ഒരു മതനേതാവിനെ അദ്ദേഹത്തിന്റെ അധികാരങ്ങളെ ഒരു നിയന്ത്രണവുമില്ലാതെ വിനിയോഗിക്കാന്‍ അനുവദിക്കാമോ? എവിടെ നിന്നാണ് ഈ അധികാരം കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞെന്നിരിക്കും. ആധ്യാത്മിക ദൃഷ്ടിയില്‍ അദ്ദേഹം ശരിയായിരിക്കാം. എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന് അങ്ങനെ അവകാശപ്പെടാമെന്ന് നമുക്ക് സമ്മതിക്കാം. എന്നാല്‍ ലൗകിക ദൃഷ്ടിയില്‍, അദ്ദേഹത്തിന്റെ സമൂഹത്തിലെ അംഗങ്ങളാകുന്ന ജനങ്ങള്‍ നല്‍കിയ ഭൗതിക വസ്തുക്കളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അപ്പോള്‍ ജനങ്ങള്‍ നല്‍കിയ വസ്തുവകകളുടെ മേല്‍ നിയന്ത്രണമില്ലാതെ അധികാരം ഉപയോഗിക്കാമോ? 19-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് രണ്ടുപ്രാവശ്യം പ്രധാനമന്ത്രിയായിരുന്ന, മൂര്‍ച്ചയുള്ള നാവിന് ഉടമയായിരുന്ന ബഞ്ചമിന്‍  ഡിസ്രൈലി പറഞ്ഞു: ”ഞാന്‍ ആവര്‍ത്തിക്കുന്നു- അധികാരം ഒരു ചുമതലപ്പെടുത്തിയ വിശ്വാസമാണ്; അതിന്റെ വിനിയോഗത്തില്‍ ആ അധികാരം തന്ന ജനങ്ങളോട് കണക്കു പറയേണ്ടവരാണ്.” 

വലിയ ചിന്തകനായ പോള്‍ സീഗാര്‍ഡ് മറ്റൊരു തത്ത്വം ആവിഷ്‌കരിച്ചു. ”കണക്കു പറയേണ്ടാത്ത പൂര്‍ണ്ണ അധികാരം അഴിമതിക്കു തുല്യമാണ്.” മതസമൂഹങ്ങളുടെ വസ്തുവകകള്‍ വിവിധ ട്രസ്റ്റുകളുടേതാണ്. പള്ളി എന്ന പദത്തിന് മൂന്ന് അര്‍ത്ഥങ്ങളുണ്ട്. ഒന്ന്: ലോകത്തെ എല്ലാ ക്രിസ്ത്യാനികളും അത് പൊതുനാമമായി ഉപയോഗിക്കുന്നു. രണ്ട്: ഈ പദം ചിലപ്പോള്‍ ക്രൈസ്തവമതത്തിലെ ഒരു വിഭാഗക്കാരെ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. മൂന്ന്: ഇടവകകളിലെ ആരാധനാ സ്ഥലങ്ങളെ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കാറുണ്ട്. ഞാന്‍ പള്ളി എന്ന പദം ഉപയോഗിക്കുമ്പോള്‍ അതത് അവസരത്തിനനുസരിച്ച് മനസ്സിലാക്കണം.

ക്രൈസ്തവ മതസമൂഹങ്ങളെ വിശാലാടിസ്ഥാനത്തില്‍ രണ്ടായി വിഭജിക്കാം. ഒന്ന്: എപ്പിസ്‌കോപ്പല്‍ സഭകള്‍. രണ്ട്: നോണ്‍ എപ്പിസ്‌കോപ്പല്‍ സഭകള്‍. എപ്പിസ്‌കോപ്പല്‍ സഭകള്‍ക്ക് മൂന്ന് പ്രധാന അടയാളങ്ങളുണ്ട്. ഒന്ന്: ആരാധനയുടെ ഏതെങ്കിലും ഭാഗത്ത് അവര്‍ നിഖ്യാ വിശ്വാസപ്രമാണം ചൊല്ലുന്നു. രണ്ട്: മെത്രാനാണ് രൂപതയുടേയോ ആകമാന സഭയുടെയോ തലവന്‍. മൂന്ന്: എപ്പിസ്‌കോപ്പല്‍ സഭകള്‍ ശിശുമാമോദീസാ അനുവദിക്കുന്നു. എന്നാല്‍ നോണ്‍ എപ്പിസ്‌കോപ്പല്‍ സഭകള്‍ക്ക് മെത്രാന്മാരില്ല. അവര്‍ ശിശുമാമോദീസാ അനുവദിക്കാറുമില്ല. അവര്‍ നിഖ്യാ വിശ്വാസപ്രമാണം ചൊല്ലുന്നുമില്ല. ഇങ്ങനെ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്ക് പൊതുവായ ഒരു കാര്യം ഉണ്ട്. എപ്പിസ്‌കോപ്പല്‍ സഭകള്‍ക്കും നോണ്‍ എപ്പിസ്‌കോപ്പല്‍ സഭകള്‍ക്കും വമ്പിച്ച സ്വത്തും വസ്തുവകകളും ഉണ്ട്.

ഇന്ത്യന്‍ ഭരണഘടന അടിസ്ഥാന തൂണുകളില്‍ ഒന്നായ മതനിരപേക്ഷതയിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെങ്കിലും മതസ്വാതന്ത്ര്യം വളരെ വിശാലമായ തോതില്‍ നല്‍കിയിട്ടുണ്ട്. മതം ഇല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഇതോടൊപ്പം തീര്‍ച്ചയായും ഉണ്ട്. മതവിശ്വാസികളല്ലാത്തവര്‍ പല അവശതകളും അഭിമുഖീകരിക്കുന്നുമുണ്ട് എന്നത് ശരിതന്നെ. അത് നിയമത്തിന്റെ ഫലമായിട്ടല്ല. മറിച്ച് വിശ്വാസികളായ ജനങ്ങളില്‍നിന്നാണ് ഈ അവശത ഉണ്ടാകുന്നത്. ഭരണഘടന 19-ാം വകുപ്പ് സംസാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും നല്‍കുന്നു. അതുപോലെ എല്ലാവര്‍ക്കും സ്വതന്ത്രമായി സംഘടിക്കാനുള്ള അവകാശവുമുണ്ട്. ഭരണഘടന 15-ാം വകുപ്പ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും പൗരന് മതാടിസ്ഥാനത്തില്‍ ഉള്ള വിമോചനം നിരോധിച്ചിരിക്കുന്നു. അതുപോലെ തന്നെ ഗവണ്‍മെന്റ് മതത്തിന്റെ പേരില്‍ പൗരനെ എന്തെങ്കിലും അവശതയ്‌ക്ക് വിധേയമാക്കുന്നതിനെ നിരോധിക്കുന്നു. ഭരണഘടന 25-ാം വകുപ്പ് എല്ലാ വ്യക്തികള്‍ക്കും മതം പ്രസംഗിക്കാനും മതം പ്രചരിപ്പിക്കാനും മതകര്‍മ്മങ്ങള്‍ നടത്താനും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. പൊതുക്രമം, ധാര്‍മ്മികത, ആരോഗ്യം മുതലായ മറ്റ് മൗലികാവകാശങ്ങള്‍ക്കു വിധേയമായാണ് ഇവയെല്ലാം അനുഭവിക്കേണ്ടത്. ഈ മൗലികാവകാശത്തിനു പുറമെ ഭരണഘടന 26-ാം വകുപ്പില്‍ ഗവണ്‍മെന്റ് എല്ലാ മതവിഭാഗങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും വസ്തുവകകള്‍ സമ്പാദിക്കുന്നതിനും ഉടമസ്ഥതയില്‍ വയ്‌ക്കുന്നതിനുമുള്ള അവകാശം നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്ന വിഷയത്തോടനുബന്ധിച്ച് 26-ാം വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തിലേക്ക് ഞാന്‍ ശ്രദ്ധ തിരിക്കട്ടെ. എല്ലാ മതവിഭാഗങ്ങള്‍ക്കും വസ്തുവകകള്‍ ഭരിക്കാനുള്ള അനുവാദം നിയമാനുസൃതം ആയിരിക്കണം. ഇത് മതവിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അതിപ്രധാനമായ ഒരു അവകാശമാണ്. നിങ്ങള്‍ക്ക് വസ്തുവകകള്‍ സമ്പാദിക്കാം. നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥാപനങ്ങള്‍ നടത്താം. എന്നാല്‍ നിങ്ങളുടെ വസ്തുവകകളുടെ ഭരണം നിയമം അനുസരിച്ചായിരിക്കണം. ഭരണഘടന നടപ്പില്‍ വന്നപ്പോഴും തുടര്‍ന്നും നിലവിലുളള നിയമങ്ങള്‍ തീര്‍ച്ചയായും നിയമങ്ങള്‍ തന്നെയാണ്. എപ്പിസ്‌കോപ്പല്‍ സഭകളും നോണ്‍ എപ്പിസ്‌കോപ്പല്‍ സഭകളും തങ്ങളുടെ വസ്തുവകകള്‍ ഭരിക്കുന്നതിന് ഗവണ്‍മെന്റ് നിയമം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നു. എപ്പിസ്‌കോപ്പല്‍ സഭകള്‍ രണ്ട് എതിര്‍വാദങ്ങളാണ് മുഖ്യമായും അവതരിപ്പിക്കുന്നത്. ഒന്ന്: തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിയമമുണ്ട്. വസ്തുവകകള്‍ ഭരിക്കുന്നതിനുവേണ്ടിയുള്ള നിയമാവലികളും ചട്ടങ്ങളും അവര്‍തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. രണ്ട്: പാര്‍ലമെന്റോ ലെജിസ്ലേച്ചറോ പാസാക്കുന്ന നിയമം മുഖേന ഗവണ്‍മെന്റ് പള്ളിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഇടയുണ്ട്. 

എന്റെ അഭിപ്രായത്തില്‍ ഈ രണ്ട് എതിര്‍പ്പുകള്‍ക്കും ഒരു പിന്‍ബലവുമില്ല. ഒരു വിഭാഗത്തിന് അവരുടേതായ ആഭ്യന്തര നിയമാവലികള്‍ ഉണ്ട് എന്നതുകൊണ്ട് ഭരണഘടനയിലെ 26-ാം വകുപ്പനുസരിച്ച് അവ ഭരിക്കുന്നത് നിയമമനുസരിച്ചാണെന്ന് പറയാനാവില്ല. ഇതിനും പുറമെ ചില മതവിഭാഗങ്ങള്‍ക്ക് കോടാനുകോടി രൂപയുടെ സ്വത്തുണ്ട്. ഒരു ആഭ്യന്തര നിയമവുമില്ലാതെ അവ ഭരിക്കപ്പെടുന്നു. നാം മനസ്സിലാക്കേണ്ടത്,ഏതെങ്കിലും ഒരു മതവിഭാഗത്തെമാറ്റിനിര്‍ത്തിക്കൊണ്ട് മുഖ്യക്രൈസ്തവ വിഭാഗത്തിനുവേണ്ടി മാത്രം പാര്‍ലമെന്റിന് നിയമം പാസാക്കാനാവില്ല. മാത്രമല്ല സ്വന്തമായ നിയമാവലികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന വിഭാഗങ്ങള്‍പോലും അവരുടെ വസ്തുവകകളുടെ ഭരണകാര്യങ്ങളെ നീതിന്യായ കോടതിയില്‍ പരിശോധനയ്‌ക്ക് സമര്‍പ്പിക്കാനും തയ്യാറല്ല. മറ്റൊരു കാര്യം പാര്‍ലമെന്റിനോ സ്‌റ്റേറ്റ് അസംബ്ലിക്കോ ഏതെങ്കിലും വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിന് നിയമം പാസാക്കാന്‍ സാധ്യമല്ല. ഭരണഘടന 26-ാം വകുപ്പിന്റെ സൂക്ഷ്മ പരിശോധനയില്‍ ഈ വിധത്തില്‍ പിടിച്ചെടുക്കാതിരിക്കാന്‍ ആവശ്യത്തിന് സംരക്ഷണമുണ്ട് എന്ന് മനസ്സിലാക്കണം.

പാര്‍ലമെന്റും സ്‌റ്റേറ്റ് അസംബ്ലിയും പാസാക്കിയ നിയമം അനുസരിച്ച് മറ്റ് മതസ്വത്തുക്കള്‍ നിയമാനുസാരം ഭരിക്കുന്നതെങ്ങനെയെന്ന് നോക്കാം. ഹിന്ദുമതത്തിന്റെ കാര്യംതന്നെ എടുക്കാം. പല ക്ഷേത്രങ്ങള്‍ക്കും വമ്പിച്ച സ്വത്തുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുളള ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം എന്നു കേള്‍ക്കുന്നു. ഈ ക്ഷേത്രത്തില്‍ ഒരു ദിവസത്തെ കാണിക്ക വരവ് കോടികളാണ്. ഈ വമ്പിച്ച വരവിനുപുറമെ വിസ്തൃതമായ ഭൂപ്രദേശങ്ങളും ഉണ്ട്. ഇവയെല്ലാം ഭരിക്കപ്പെടുന്നത് ‘തിരുപ്പതി തിരുമല ദേവസ്ഥാനം നിയമ’ത്തിന്റെ കീഴിലാണ്. ഈ നിയമമനുസരിച്ച് അവിടെ വീഴുന്ന ഓരോ നയാപൈസയും സുതാര്യമായും കൃത്യമായും കണക്കില്‍പ്പെടുത്തുന്നു. പുറമേ നീതിന്യായ കോടതിക്കും ഇടപെടാനുള്ള വകുപ്പുകളുണ്ട്. മറ്റൊരു വരുമാനമുള്ള ഹിന്ദുക്ഷേത്രം നമ്മുടെ സംസ്ഥാനത്തുള്ള ഗുരുവായൂരാണ്. ആ ക്ഷേത്രത്തിനും വമ്പിച്ച വസ്തുവകകളുണ്ട്. അവയുടെ ഭരണം ‘ഗുരുവായൂര്‍ ദേവസ്വം ആക്ട്’ എന്ന നിയമത്തിന്‍കീഴിലാണ്. മുന്‍കാലത്തെ തിരുവിതാംകൂര്‍ സ്‌റ്റേറ്റിനും വമ്പിച്ച വസ്തുവകകളുള്ള അനേകം ക്ഷേത്രങ്ങളുണ്ട്. അതുപോലെ കൊച്ചിയിലും അത്തരം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളുടെ എല്ലാം വസ്തുവകകള്‍ ഭരിക്കപ്പെടുന്നത് തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മതസ്ഥാപനങ്ങളുടെ നിയമം അനുസരിച്ചാണ്. 

പ്രധാനപ്പെട്ട ഒരു ക്ഷേത്രം ശബരിമലയാണ്. വന്‍തോതില്‍ ഭക്തന്മാര്‍ അവിടെയെത്തുന്നു. വന്‍തുക അവിടെ കാണിക്കയയായി വീഴുന്നുമുണ്ട്.  ഈ നിയമമനുസരിച്ച് അവയുടെ ഭരണവും നീതിപീഠത്തിന്റെ പരിശോധനയിന്‍കീഴിലാണ്. മലബാറിലെ ക്ഷേത്രങ്ങളുടെ വസ്തുവകകളെല്ലാം മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് 1951-ന്റെ കീഴിലാണ്. കേരള ഹൈക്കോടതിയിലെ ഒരു ഡിവിഷന്‍ ബെഞ്ചിന് ഓഡിറ്റിങ്ങും ക്ഷേത്രത്തിന്റെ കണക്കുകളും പരിശോധിക്കാനുള്ള അവകാശമുണ്ട്. കുറേക്കാലം ഇത്തരം ഒരു ഡിവിഷന്‍ ബെഞ്ചില്‍ ഞാനും ജസ്റ്റിസ് പരിപൂര്‍ണനുംകൂടി ഇരുന്നതോര്‍ക്കുന്നു. ഹിന്ദുമതത്തിലെ വിവിധ വിഭാഗങ്ങളെ ഭരിക്കുന്നതിനുള്ള ചില നിയമങ്ങളെക്കുറിച്ചാണ് ഞാന്‍ പരാമര്‍ശിച്ചത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ഹിന്ദുക്ഷേത്രങ്ങളും വന്‍വസ്തുവകകളും ഭരിക്കുന്നതിന് മറ്റ് നിയമങ്ങളുണ്ട്. ഇവയെല്ലാം ഭരണഘടന 26-ാം വകുപ്പിന്റെ ബലത്തിലാണ് നിര്‍മിക്കപ്പെട്ടത്.

അംഗത്വ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ മതവിഭാഗമാണ് സിഖുകാര്‍. അവരുടെ വസ്തുവകകള്‍ സിഖ് ഗുരുദ്വാരാ ആക്ടിന്റെ കീഴിലാണ് ഭരിക്കപ്പെടുന്നത്. അംഗസംഖ്യയില്‍ ക്രൈസ്തവരെക്കാള്‍ കൂടുതലുള്ള മതവിഭാഗം മുസ്ലിമുകളാണ്. അവര്‍ക്കും ഇത്തരം ട്രസ്റ്റ് വസ്തുവകകളുണ്ട്. അത് ഭരിക്കപ്പെടുന്നത് ‘വഖഫ് ആക്ടി’ന്റെ കീഴിലാണ്. ഈ നിയമമനുസരിച്ച് നീതിന്യായ കോടതിയുടെ പരിശോധനയിലും പബ്ലിക് ഓഡിറ്റിനും വിധേയമായാണ് ഓരോ പ്രവൃത്തിയും നടക്കുന്നത്. ഇതുവരെയായിട്ടും ഇത്തരം നിയമങ്ങള്‍ മൂലം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വസ്തുവകകള്‍ നഷ്ടപ്പെട്ടു എന്ന പരാതി ഉണ്ടായിട്ടില്ല. ഇതാണ് ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളുടെയും നിലയെങ്കില്‍ വിവിധ ക്രൈസ്തവ മതവിഭാഗങ്ങള്‍ എന്തുകൊണ്ടാണ് അവരുടെ വസ്തുവകകള്‍ നിയമാനുസാരമായി ഭരിക്കണമെന്ന നിയമത്തെ എതിര്‍ക്കുന്നത്? 

എനിക്കു തോന്നുന്ന ഒരു കാരണം നീതിന്യായ കോടതിയുടെ പരിശോധന ഉണ്ടായാല്‍ ഓരോ മതവിഭാഗത്തിന്റെയും വരുമാനവും സ്വത്തും പുറത്ത് അറിയപ്പെടും എന്നുള്ളതാണ്. എല്ലാം നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നിട്ടുള്ളതും ഭരണഘടനയ്‌ക്ക് പ്രാമുഖ്യം നല്‍കുന്നതുമായ ഒരു റിപ്പബ്ലിക്കില്‍ മതവിഭാഗങ്ങള്‍ അവരുടെ വസ്തുവകകള്‍ ഭരിക്കുന്നതിന് നിയമമുണ്ടാക്കുന്നതിനെ സ്വാഗതം ചെയ്യേണ്ടതാണ്. ഇങ്ങനെ ഒരു നിയമം വരുന്നത് എതിര്‍ക്കുന്നവര്‍ മതവിഭാഗങ്ങളുടെ വരുമാനവും സ്വത്തും ദുര്‍വിനിയോഗം ചെയ്യുക എന്ന ദുഷ്ടലക്ഷ്യത്തോടെയാണ് അവ ചെയ്യുന്നത്. നമ്മുടേതുപോലെയുള്ള ഒരു ജനാധിപത്യ പരമാധികാര രാഷ്‌ട്രത്തില്‍ ഇത്തരം എതിര്‍പ്പുകള്‍ എത്രകാലം കൊണ്ടുനടക്കാനാവും. എല്ലാ സഭാവിഭാഗങ്ങളും തങ്ങളുടെ വസ്തുവകകള്‍ ഭരിക്കുന്നതിന് നിയമം വേണമെന്ന് ആവശ്യപ്പെടുന്നത് അങ്ങേയറ്റം ഉചിതമായിരിക്കും.

(സുപ്രീംകോടതി മുന്‍ ന്യായാധിപനാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.