കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കും സഹോദരന് ഹാസിബ് അഹമ്മദിനുമെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തു. ഷമിയുടെ ഭാര്യ ഹസിന് ജഹാന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
വധശ്രമം, ബലാല്‍സംഗം, ഗാര്‍ഹിക പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരക്കുന്നത്. പത്തുവര്ഷമോ അതില്‍ കൂടുതലോ ശിക്ഷകിട്ടാവുന്ന വകുപ്പുകളാണിത്. ജാമ്യം ലഭിക്കാത്ത ചില വകുപ്പുകളും ഇതിലുണ്ട്.
കഴിഞ്ഞ ഭര്‍ത്താവിന്റെ സഹോദരന് ഹസിബ് അഹമ്മദ് തന്നെ ബലാല്‍സംഗം ചെയ്തതായി ഹസിന് ഇന്നലെ വെളിപ്പെുത്തി.
2014 ഏപ്രില്‍ ഏഴിനാണ് ഷമിയും ജഹാനും വിവാഹിതരായത്. 2012 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാര്‍ട്ടിയില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു മകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: