കോഴിക്കോട്: ഐ ലീഗിലെ അവസാന മത്സരത്തില്‍ ഗോകുലം കേരള എഫ്സി ഇന്ന് മോഹന്‍ ബഗാനെ നേരിടും. ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ കപ്പ് യോഗ്യതയ്ക്കായി ഗോകുലവും ഐ ലീഗ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് മോഹന്‍ ബഗാനും കളത്തിലിറങ്ങും. മോഹന്‍ ബഗാനെ അവരുടെ നാട്ടില്‍ 2-1ന് തകര്‍ത്തതിന്റെ ആശ്വാസത്തിലാണ് ഗോകുലം.
പോയിന്റ് പട്ടികയില്‍ ഏഴാമതുള്ള ഗോകുലത്തിന് ഐഎസ്എല്‍ ടീമുകളും ഐ ലീഗ് ടീമുകളും ഏറ്റമുട്ടുന്ന സൂപ്പര്‍ കപ്പില്‍ മത്സരിക്കണമെങ്കില്‍ ഇന്ന് ജയിച്ച് ആറാമതെത്തണം. 17 മത്സരങ്ങളില്‍ നിന്നായി 20 പോയിന്റാണ് ഗോകുലത്തിനുള്ളത്. മോഹന്‍ ബഗാനെതിരെ ഇന്ന് ജയിച്ച് മൂന്ന് പോയിന്റ് കൂടി സ്വന്തമാക്കിയാല്‍ ഷില്ലോംഗ് ലജോംഗ് എഫ്സിയെ മറികടന്ന് ആറാമതെത്താന്‍ ഗോകുലത്തിനാകും. ആദ്യ കളികളില്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും പിന്നീട് മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, മിനര്‍വ പഞ്ചാബ് എന്നിവരെ മുട്ടുകുത്തിച്ച് വന്‍തിരിച്ചുവരവാണ് ഗോകുലം നടത്തിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന രണ്ട് കളികളില്‍ വിജയം നേടാന്‍ ഗോകുലത്തിന് ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: