നഗരസഭ ബസ്റ്റാന്റിന് പരിസരത്താണ് മത്സ്യച്ചന്ത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ചയാണ് ചന്ത പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ മത്സ്യം ഇറക്കുന്ന വാഹനങ്ങള്‍ വന്നപ്പോള്‍ തൊഴിലാളികള്‍ കോടതിപ്പടി പിഡബ്ല്യൂഡി ഓഫീസിന് സമീപത്തേക്ക് മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നാട്ടുകാരും പോലീസും ഇടപെട്ടതിനെത്തുടര്‍ന്ന് അവിടെനിന്ന് ബസ്റ്റാന്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. യൂത്ത്ലീഗ് പ്രവര്ത്തകന് സഫീറിന്റെ വധവുമായി ബന്ധപ്പെട്ടാണത്രേ നഗരസഭ നഗരസഭ മത്സ്യച്ചന്ത പൂട്ടിക്കാന്‍ കാരണം.
2005ല്‍ എല്‍ഡിഎഫിന്റെ ഭരണകാലത്താണ് മത്സ്യച്ചന്ത തുടങ്ങുവാന്‍ അനുമതി നല്‍കിയത്. അതിനുമുന്‍പ് കോടതിപ്പടി പിഡബ്ല്യൂഡി ഓഫീസിന്റെ മുന്പില് ഏതാനും മാസങ്ങള്‍ മത്സ്യച്ചന്ത പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി നേരിട്ടപ്പോള്‍ നായാടിക്കുന്ന് പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഗ്രൗണ്ടിന് ചുറ്റും താമസിക്കുന്നവരുടെ എതിര്‍പ്പ് മൂലം ഇവിടെ നിന്നും മത്സ്യച്ചന്ത മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് മത്സ്യച്ചന്ത നടത്തുവാനുള്ള അനുവാദം സ്വകാര്യ വ്യക്തിക്ക് നല്‍കിയത്. മത്സ്യമാര്‍ക്കറ്റ് തുടങ്ങുന്നതിന് മുനിസിപ്പാലിറ്റിക്ക് സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് മത്സ്യമാര്‍ക്കറ്റ് ബസ്റ്റാന്റ് പരിസരത്തേക്ക് മാറ്റാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.
60 ഓളം തൊഴിലാളികളും 200 ഓളം മത്സ കച്ചവടക്കാരുമാണ് മത്സ്യച്ചന്ത നിര്‍ത്തലാക്കിയത് മൂലം ദുരിതത്തിലായിരിക്കുന്നത്. ഇത് ഉടനെ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: