ലണ്ടന്‍: ചാള്‍സ് രാജകുമാരന്‍ മുഖ്യരക്ഷാധികാരിയായ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്ന് ബാങ്ക് തട്ടിപ്പില്‍ പ്രതിയായ നീരവ് മോദിയെ ഒഴിവാക്കി. ബ്രിട്ടണ്‍ ആസ്ഥാനമായ എലഫന്റ് ഫാമിലി എന്ന ട്രസ്റ്റില്‍ നീരവ് മോദി സഹരക്ഷാധികാരിയായിരുന്നു.
എലഫന്റ് പരേഡ് എന്ന പരിപാടി സംഘടിപ്പിച്ച് ധന സമാഹരണം നടത്തുന്ന ട്രസ്റ്റിലെ 101 പ്രമുഖരില്‍ ഒരാളായിരുന്നു നീരവ്.
















