കൊച്ചി: പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ പ്ലാസ്റ്റിക്ക് നിരോധന ബോധവത്ക്കരണവുമായി മെട്രോയും കുസാറ്റും കൈകോര്‍ക്കുന്നു. കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് മുമ്പായി ‘ബോട്ട്’ലി എന്ന പേരില്‍ വലിയ കപ്പല്‍ മാതൃക സ്ഥാപിച്ചിട്ടുണ്ട്. പൊതുയിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് ഇതില്‍ നിക്ഷേപിക്കും. ദേശീയ പാതയുടെ സമീപത്താണ് ബോട്ട് ലി സ്ഥാപിക്കുകയെന്ന് അസോസിയേറ്റ് പ്രൊഫസര്‍ കെ. പ്രസാദ് പറഞ്ഞു.
ബോട്ട് ലി വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ടാര്‍ ഉണ്ടാക്കുന്നതിന് കോണ്ടട്രാക്ട്മാര്ക്ക് നല്‍കും. ബോട്ട് ലി യുടെ ലഘു മാതൃക കഴിഞ്ഞ ശാസ്ത്രയാന്‍ 2018 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാണികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ഇതിന് ലഭിച്ചിരുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഏറെ താമസിക്കാതെ തന്നെ ബോട്ട് ലി മെട്രോ സ്റ്റേഷനുകള്‍ക്ക് മുന്‍പ് സ്ഥാപിക്കുമെന്നും ഇതിനെക്കുറിച്ച് മെട്രോ യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി മെട്രോ ട്രെയിനില്‍ പോസ്റ്ററുകള്‍ സ്ഥാപിക്കും. കൂടതെ ഈ സംരഭത്തിന് വലിയ അംഗീകാരമാണ് പൊതുജവനങ്ങളില് നിന്ന് കിട്ടുന്നതെന്ന് അനീഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: