തിരുവനന്തപുരം: ജോര്‍ദാനില്‍ വ്യവസായ രംഗത്ത് നിക്ഷേപമിറക്കാന്‍ ഇറാം ഗ്രൂപ്പ് ഒരുങ്ങുന്നു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ. സിദ്ധീഖ് അഹമ്മദ് ഇക്കാര്യം അറിയിച്ചത്.
ഇറാമിന്റെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. രാജാവ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും താല്പര്യ പൂര്‍വം പ്രതികരിക്കുകയും ചെയ്തതായി ഡോ. സിദ്ധിഖ് അഹമ്മദ് അറിയിച്ചു. ഫിക്കി സംഘടിപ്പിച്ച സി ഇ ഒ റൗണ്ട് ടേബിളില്‍ രാജ്യത്തെ പതിനഞ്ചോളം പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ സംബന്ധിച്ചിരുന്നു. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇ ടോയ്ലെറ്റുകള് നിര്‍മ്മിക്കുന്നത് ഇറാം സയന്റിഫിക് സൊല്യൂഷന്‍സാണ്.
കേരളം ഉള്‍പ്പടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി സ്കൂളുകളില്‍ അടക്കം 2500 ലേറെ ഇടോയ്ലറ്റുകള്‍ കമ്പനി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമായി നടന്ന ഹാക്കത്തോണില്‍ ദേശീയ പുരസ്കാരം, ശുചിത്വ പരിപാലനത്തിനുള്ള പ്രധാനമന്ത്രിയുടെ ബഹുമതി എന്നിവ ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ അമ്പതോളം പുരസ്കാരങ്ങള്‍ ഇറാം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: