ഇസ്ലാമാബാദ്: തടവുകാരെ ചൈന പാക്കിസ്ഥാനില്‍ അടിമപ്പണി ചെയ്യിക്കുന്നു. പാക്-ചൈനാ സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇവരെ വിനിയോഗിക്കുന്നത്.
ഈ തടവുകാരുടെ സാന്നിദ്ധ്യം പാക്കിസ്ഥാന് ഭീഷണിയാണെന്നും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി പാക് ജനതയെ സംരക്ഷിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ പിപിപിയിടെ അംഗം നവാബ് മൊഹമ്മദ് യൂസഫ് താല്‍പ്പൂര്‍ പാര്‍ലമെന്ററി സമിതിയില്‍ ആവശ്യപ്പെട്ടു.
റോഡുപണിക്ക് ചൈനയിലെ തടവുകാരെ വന്‍തോതില്‍ കൊണ്ടുവന്നിരിക്കുന്നു. ഇവര്‍ ഇവിടത്തെ സാമൂഹ്യ ജിവിതത്തിന് ഭീഷണിയാണ്. അവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാദ്ധ്യതയുണ്ട്. കരുതല്‍ വേണം, നവാബ് പറഞ്ഞു.
പാക്കിസ്ഥാനും അറിഞ്ഞാണ് ഈ ഇടപാടെന്ന് നവാബ് കുറ്റപ്പെടുത്തി. ഒരു രാജ്യത്തെ തടവുകാരെ മറ്റൊരു രാജ്യത്ത് വിനിയോഗിക്കാന്‍ അതിഥി രാജ്യത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം. അതുകൊണ്ട് പാക്കിസ്ഥാന്‍ സര്‍ക്കാരിന് അറിയാതിരിക്കില്ല, നവാബ് പറഞ്ഞു.
കറാച്ചിയില്‍ അടുത്തിടെ എടിഎം കവര്‍ച്ചയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ടെന്നും അതില്‍ ഈ തടവുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
















