ലണ്ടന്‍: ബ്രിട്ടണില്‍ ‘ഇസ്ലാമിനു വേണ്ടി യുദ്ധം’ വരുന്നെന്ന് പ്രമുഖ പ്രചാരണ വിഭാഗമായ ഹോപ് നോട് ഹേറ്റ് മുന്നറിയിപ്പ്. വരും നാളുകളില്‍ ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നും കരുതിയിരിക്കണമെന്നും അവര്‍ പോലീസിനും സര്‍ക്കാരിനും മുന്നറിയിപ്പുനല്‍കി. ഭീകരതയ്‌ക്കും ഫാസിസത്തിനുമെതിരേ അടിസ്ഥാനതലത്തില്‍ പഠനം നടത്തി പ്രചാരണം നടത്തുന്ന വിഭാഗമാണ് ഹോപ് നോട് ഹേറ്റ് പ്രവര്‍ത്തകര്‍.
ബ്രിട്ടണ്‍ ഐഎസ് ഭീകരതയുടെ കെടുതികള്‍ ഏറെ അനുഭവിച്ച വര്‍ഷമാണ് 2017. ഈ വര്‍ഷം കടുത്ത വലത്ത് തീവ്രവാദക്കാരായ ഇസ്ലാമിക ഭീകരര്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് കോപ്പു കൂട്ടുന്നുവെന്നാണ് ഹോപ് നോട് ഹേറ്റിന്റെ കണ്ടെത്തല്‍.
രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ അവര്‍ ശക്തമാക്കി. കൂടുതല്‍ പേരെ വിവിധ ആധുനിക സംവിധാനങ്ങളിലൂടെ സംഘടിപ്പിക്കുന്നു. ഏറെ ആക്രമണങ്ങള്‍ക്കാണ് ഒരുക്കം, ഹോപ്പിന്റെ സിഇഒ നിക് ലവല്‍സ് പറഞ്ഞു.
യുദ്ധ പ്രഖ്യാപനം നടത്തി പ്രചാരണം നടത്തുന്നവരെ കണ്ടെത്തി തകര്‍ക്കാന്‍ പോലീസിനോടും സര്‍ക്കാരിനോടും ലവല്‍സ് അഭ്യര്‍ത്ഥിച്ചു.
രണ്ടു പതിറ്റാണ്ടായി വിവിധ വലതുപക്ഷ തീവ്രവാദ സംഘടനകള്‍ ആളുകളെ പരമ്പാഗത രീതിയിലും സംവിധാനത്തിലും സംഘടിപ്പിക്കുന്നത് കുറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനവും മറ്റ് നെറ്റ്‌വര്‍ക്കുകളുമാണ് വിനിയോഗിക്കുന്നത്. അവരുടെ സ്വാധീനത്തോത് കൂടി, ഹോപ്പിന്റെ കണ്ടെത്തല്‍ പറയുന്നു.
















