തിരുവനന്തപുരം: മണ്ണില്‍ പണിയെടുക്കുന്നവരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ആറ്റിങ്ങല്‍ ശ്രീധരന്‍. സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വകാര്യമേഖലയിലും സ്വാശ്രയ എയ്ഡഡ് മേഖലയിലും സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഔദാര്യമല്ല. പട്ടികജാതി, വര്‍ഗവിഭാഗത്തില്‍പ്പെട്ട പതിനാല് എംഎല്‍എമാര്‍ നിയമസഭയിലുണ്ടെങ്കിലും സമുദായത്തിന് ഗുണം ചെയ്യുന്ന ഒന്നും ഇവര്‍ ചെയ്യുന്നില്ല. തങ്ങളെ അംഗീകരിക്കാത്തവരെ വരുന്ന തെരഞ്ഞെടുപ്പില്‍ തങ്ങളും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. വാരിയത്ത് പുരുഷോത്തമന്‍, എം.എസ്. സുരേഷ്‌കുമാര്‍, എം.പി. രാജു, നെല്ലിക്കുന്നം സുലോചന, എ.കെ. ഗോപാലകൃഷ്ണന്‍, കെ. രവികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















