മനുഷ്യര്ക്കില്ലാതാകുന്ന സഹജീവിസ്നേഹം പ്രകടിപ്പിച്ച നായ മാതൃകയോ പ്രചോദനമോ അതിനപ്പുറമെന്തൊക്കെയോ ആകുന്നു. റോഡരികില്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട നായയോട് മറ്റൊരു നായകാണിക്കുന്ന സ്നേഹം ആരെയും ചിന്തിപ്പിക്കും.
റോഡരികില്‍ കിടക്കുന്ന കൂട്ടുകാരനെ എഴുനേല്‍പ്പിക്കാന്‍ നോക്കി. പറ്റുന്നില്ല. ആരുടെയെങ്കിലും സഹായം കാത്തു. കിട്ടിയില്ല. വാഹനങ്ങള്‍ പലത് കടന്നു പോകുമ്പോള്‍ സഹായത്തിന് ദൈന്യതയോടെ നോക്കുന്നുണ്ട്. കിട്ടാതെ വന്നപ്പോള്‍ കൂട്ടുകാരനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒപ്പം ചേര്‍ത്തു പിടിച്ച് കിടന്നു. പിന്നെയാണ് തിരിച്ചറിഞ്ഞത് കൂട്ടുകാരന്റെ ജീവന് പോയെന്ന്. ജഡം മാന്യമായി മറവു ചെയ്യണം. നിരത്തിലങ്ങനെ ഇടാന്‍ പാടില്ല. കടിച്ച് വലിച്ച് കാട്ടിനുള്ളിലേക്ക് മാറ്റിയ ശേഷം കാവലിരിക്കുകയാണ് തെരുവു നായ.
വിവിധ നിറമുള്ള നായകളുടെ സ്ഥാനത്ത് മനുഷ്യനെ സങ്കല്‍പ്പിക്കുക. മനുഷ്യരെ ഈ നിലയില്‍ കണ്ടാലും അവര്‍ തെരുവിലെ ആളുകളെന്ന മട്ടികല് നോക്കാതെ പോവുകയോ കല്ലെറിയുകയോ ചെയ്യുന്നവര്‍ ഏറെ. തെരുവിലാകപ്പെടുന്നവരെ തല്ലിക്കൊല്ലുന്നവര്‍ വേറേ…. നിറം വേറെയാകാമെങ്കിലും ചോരയൊന്നാണെന്ന് നായകള്‍ പോലും തിരച്ചറിയുംകാലത്ത് മനുഷ്യരോ…..
(പ്രസിദ്ധീകരണ യോഗ്യമെന്ന് തോന്നുന്ന, മുമ്പ് പ്രസിദ്ധീകരിക്കാത്ത വീഡിയോകള്‍ വിവരണത്തോടൊപ്പം ഞങ്ങള്‍ക്ക് അയക്കുക. അയക്കുന്നയാളിന്റെ പൂര്‍ണ്ണ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ സഹിതം ചേര്‍ക്കണം. ഇ മെയില്‍:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: