കൊച്ചി: ക്രമസമാധാനം തകർന്നു. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം വേണം, അതിനു വേണ്ടിയാണ് നാളെ സെക്രട്ടറിയറ്റുനടയിൽ ഉപവസിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എൻ ഡി എ ചെയർമാനുമായ കമ്മനം രാജശേഖരൻ.
ഓരോ ജീവനും വിലപ്പെട്ടതാണ്. ഷുഹൈബിന്റെ വധം ഒറ്റപ്പെട്ടതാണോ. മധുവിന്റെയും സഫീറിന്റെയും മാത്രമല്ല, ഓരോ ജീവനും വിലപ്പെട്ടതാണ്. മൊത്തത്തിൽ കാണണം. പ്രക്ഷോഭത്തിനാണ് തീരുമാനം, അതെങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന് എൻഡിഎ തീരുമാനിക്കും, കുമ്മനം പറഞ്ഞു.
സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഷുഹൈബിന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സി ബി ഐ എന്തു പറയുമെന്ന് നോക്കാം. കോടതി എന്ത് തീരുമാനിക്കുമെന്നു നോക്കാം, കുമ്മനം പറഞ്ഞു.
















