Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാഹസികം ഈ രക്ഷപെടുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 10:43 am IST
in Kerala

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് എതിരേല്‍പ്പിനിടെ ആന വിരണ്ടു. ആനപ്പുറത്തിരുന്നയാളെ കുടഞ്ഞിടുന്നതിന് മുമ്പേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിസാഹസികമായി രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറാട്ട് എതിരേല്‍പ്പിനു  പോയ മൂന്ന് ആനകളിലൊന്നായ മാവേലിക്കര ഗണപതിയാണ് വിരണ്ടത്. ആനപ്പുറത്ത് കുട പിടിച്ചിരുന്ന വൈറ്റില സ്വദേശി പ്രദീപിനെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനായി. ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ കയറിയ ഏറ്റുമാനൂര്‍ കേസരീനഗര്‍ ശാഖയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ് മോഹന്‍, സതീശന്‍, വിഷ്ണു, സനീഷ് സോമന്‍ എന്നിവര്‍ വടം കെട്ടി പ്രദീപിനെ വലിച്ച് കയറ്റുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി. 

ക്ഷേത്രത്തിനുള്ളില്‍ നിന്നു പുറത്തേക്കു വന്ന മൂന്ന് ആനകളില്‍ നടുക്ക് നിന്ന ഗണപതി കൂട്ടാനകളെ കുത്തിയ ശേഷം ഇടയുകയായിരുന്നു. പരിഭ്രാന്തരായ ഭക്തര്‍ ചിതറിയോടി. സ്ത്രീകളടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കു പറ്റി. രണ്ടാനകളെ പാപ്പാന്മാര്‍  നിയന്ത്രണത്തിലാക്കി. ഇടഞ്ഞ ആന കല്യാണമണ്ഡപം വിട്ടു പോകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കുടപിടിച്ച് മുകളിലിരുന്ന പ്രദീപിനെ കുലുക്കിവീഴ്‌ത്താന്‍ ആന പല തവണ ശ്രമിച്ചു. ഇതു കണ്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വലിയ ഗോവണി ഉപയോഗിച്ച് മണ്ഡപത്തിനു മുകളില്‍ കയറി.അവിടെ നിന്ന് വടം ഇട്ടു കൊടുത്ത് ആനപ്പുറത്തിരുന്ന ആളെ വലിച്ചു കയറ്റി. ആ സമയത്തും തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്‌ത്താന്‍ ആന ശ്രമിച്ചെങ്കിലും അതിവേഗം വലിച്ചു കയറ്റിയതിനാല്‍ രക്ഷപ്പെട്ടു.

ഇതിനിടെ വെറ്ററിനറി സര്‍ജന്‍ ഡോ. ശശിദേവ് ആനയ്‌ക്ക് മയങ്ങാനുള്ള കുത്തിവെപ്പ് കൊടുത്തു. മയങ്ങിത്തുടങ്ങിയ ആനയെ കല്യാണമണ്ഡപത്തിന്റെ തൂണുകളില്‍ വടം കൊണ്ട്  കെട്ടി. ആറാട്ട് എതിരേല്‍പ്പ് തുടങ്ങിയപ്പോള്‍ മയക്കം മാറുന്നതിനുള്ള കുത്തിവെപ്പ് കൊടുത്ത ശേഷം വടം മുന്‍കാലുകളില്‍ കെട്ടി സാവധാനം വലിച്ച് ആനയെ തെക്കെ നടയിലേക്കു കൊണ്ടുപോയി. അപ്പോഴും ആന ഒന്നു തിരിഞ്ഞപ്പോള്‍ പരിഭ്രാന്തരായ ജനങ്ങള്‍ ചിതറി ഓടി, നിരവധി പേര്‍ക്ക് പരിക്കേറ്റു.

കൊടിയിറക്കിനുള്ള സമയമായപ്പോള്‍ ഏഴരപ്പൊന്നാനകള്‍ക്കും പിന്നാലെ ആറാട്ടെഴുന്നള്ളത്ത് മൂന്ന് ആനകളുമായി ക്ഷേത്ര മൈതാനത്തെത്തി. തിടെമ്പടുത്ത ആനയെ മാത്രമാണ് ക്ഷേത്രത്തിനുളളില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മൂന്നു പ്രദക്ഷണത്തിനു ശേഷം കൊടിയിറക്കി. ആന വിരണ്ടപ്പോള്‍ പരിക്ക് പറ്റിയ എട്ട് പേരെ  സേവാഭാരതി ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും, ഏറ്റുമാനൂര്‍ ഗവ. ആശുപത്രിയിലും എത്തിച്ചു.  സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പ്രയത്‌നിച്ച നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ. എസ്. നാരായണനും ഭക്തജന സംഘടനകളും അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.