- നാഷണല്‍ ലോ യൂണിവേഴ്സിറ്റി ദല്‍ഹിയുടെ 2018-19 വര്‍ഷത്തെ ഓള് ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (AILET) മേയ് 6 ന് വൈകിട്ട് 3 മുതല്‍ 4.30 മണിവരെ നടക്കും. പഞ്ചവത്സര ബിഎ എല്‍എല്‍ബി(Hons),എല്‍എല്‍എം, പിഎച്ച്ഡി പ്രോഗ്രാമുകളിലാണ് പ്രവേശനം. ബിഎ എല്‍എല്‍ബിക്ക് 80 സീറ്റുകള്‍ ലഭ്യമായിട്ടുള്ളതില്‍ 70 സീറ്റുകളിലും AILET- റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്. 50 % മാര്‍ക്കില്‍ കുറയാത്ത പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഒരുവര്‍ഷത്തെ എല്‍എല്‍എം കോഴ്സില്‍ 35 സീറ്റുകളുണ്ട്. 55 % മാര്‍ക്കില്‍ കുറയാത്ത അംഗീകൃത നിയമബിരുദധാരികള്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പിഎച്ച്ഡി പ്രവേശനത്തിന് 55 % മാര്‍ക്കില്‍ കുറയാത്ത എല്എല്എംകാര്ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 3050 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 1050 രൂപ മതി. AILET കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 7 വരെ സ്വീകരിക്കും. www.nludelhi.ac.in.
- കോഴിക്കോട് എന്‍ഐടിയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2018-19 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രവേശനത്തിന് അപേക്ഷ മാര്‍ച്ച് 8 വരെ. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ്, സിസ്റ്റംസ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്. ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 60 ശതമാനം (എസ്സി/എസ്ടികാര്‍ക്ക് 55 % മതി) മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രാബല്യത്തിലുള്ള ഐഐഎം-ക്യാറ്റ് സ്കോര്‍ നേടിയിരിക്കണം. ആകെ 60 സീറ്റുകളിലാണ് പ്രവേശനം. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് അഡ്മിഷന്. അപേക്ഷാഫീസ് 1000 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് 500 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. www.soms.nitc.ac.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: