ന്യൂദൽഹി: റോൾസ് റോയ്സ് കാറുകൾക്ക് ആരാധകർ ഏറെയാണ്. റോൾസ് റോയ്സ് എന്ന ബ്രാൻഡിന്റെ മേന്മയും സുഖസൗകര്യങ്ങളും വാഹപ്രേമികളെ ഈ ലക്ഷ്വറി വാഹനത്തിലേക്ക് കൂടുതൽ ആകർഷിപ്പിക്കുന്നു എന്നതാണ് വാസ്തവം. റോൾസ് കാറുകളിൽ ഏറ്റവും പ്രശസ്തമായത് അവരുടെ ‘ഫാൻ്റം’ മോഡലാണ്. ആഡംബരത്തിന്റെ അങ്ങേയറ്റം കാണാനാകുന്ന ഈ കാറിന്റെ എട്ടാമത്തെ ജെനറേഷൻ ചെന്നൈയിൽ അവതരിപ്പിച്ചു.
6.75 ലിറ്ററിന്റെ ടർബോ ചാർജ് V12 എഞ്ചിനാണ് വാഹനത്തിനുള്ളത്. 563 HPയും 900Nm ടോർക്കും ഈ കൂറ്റൻ എഞ്ചിൻ നൽകുന്നു. 5.4 സെക്കൻ്റിൽ വാഹനത്തിന് 100 കിലോമീറ്റർ വേഗത്തിൽ എത്താനാകുമെന്നത് എഞ്ചിന്റെ കരുത്തിനെ എടുത്ത് കാണിക്കുന്നു. പുതിയ ഫാൻ്റം സീരീസ് മുൻപത്തേക്കാൾ 30 ശതമാനം കൂടുതൽ വെളിച്ചം നൽകുന്നുണ്ട്. പുത്തൻ ലേസർ ടെക്നോളജി 600 മീറ്റർ അകലത്തിൽ വരെ വെളിച്ചം നൽകുന്നു.
ഫാൻ്റത്തിന്റെ സ്റ്റാൻഡേർഡ് മോഡലിന് 9.50 കോടിയും ഫാൻ്റം എക്സ്റ്റൻഡഡ് വീൽബേസ് മോഡലിന് 11.35 കോടി രൂപയുമാണ് വില. ചെന്നൈയിലും ഹൈദരാബാദിലുമാണ് റോൾസ് റോയ്സിന്റെ ഔട്ട്ലെറ്റുകൾ കമ്പനി ദക്ഷിണേന്ത്യയിൽ തുടങ്ങിയിരിക്കുന്നത്. ദക്ഷിനേന്ത്യയിൽ ആകെ അഞ്ച് ഔട്ട്ലെറ്റുകളാണ് കമ്പനിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: