Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെയും നേതാക്കളുടെയും വിവാദങ്ങള്‍ മറന്നു; ജയരാജനെ മറയാക്കി ചര്‍ച്ച ഒതുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
in Kerala

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കുമ്പോള്‍ സര്‍ക്കാരിനും നേതാക്കള്‍ക്കും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിനിധികളും നേതാക്കളും മറന്നു. കണ്ണൂരിലെ കൊലപാതകവും ജയരാജന്റെ വ്യക്തിപൂജയും അക്രമത്തിന് നേതൃത്വം നല്‍കലും മാത്രം ചര്‍ച്ചയിലൊതുക്കി. സിപിഐ മന്ത്രിമാര്‍ക്കും സിപിഐക്കും നേരെ കൊടിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും ജയരാജനെ ക്രൂശിച്ചും സ്വന്തം നേതാക്കളുടെ അഴിമതി പ്രതിനിധികള്‍ മറന്നു.

സിപിഎം ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രചര്‍ച്ചയ്‌ക്ക് നേതാക്കള്‍തന്നെ ഇത്തവണ കൂച്ചുവിലങ്ങിട്ടു. ആരോപണങ്ങളും വിവാദങ്ങളും ചര്‍ച്ചയ്‌ക്ക് വരരുതെന്ന കണക്കൂകൂട്ടലില്‍ മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നു സംഘടനാ റിപ്പോര്‍ട്ട്. ഉദ്ഘാടന ദിനത്തില്‍ പി.ജയരാജനെ പിണറായി വിജയന്‍  പരസ്യമായി ശാസിച്ചെന്ന് വരുത്തി തീര്‍ത്തതോടെ പിണറായി ഭക്തര്‍ ചര്‍ച്ച ആ വഴിക്കാക്കി. സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ്  കരട് പ്രമേയം കൂടി ആയതോടെ മറ്റ് വിഷയങ്ങളെല്ലാം മനപൂര്‍വ്വം മറന്നു.

പിണറായി സര്‍ക്കാരിന്റെ സത്യപ്രജ്ഞയുടെ അമിത ചെലവ്, വി.എസ്. അച്യുതാനന്ദന്റെ സ്ഥാനം മോഹിച്ചുള്ള കത്തും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും, ഗീതാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉപദേശകരെ വച്ചത്, ഡിജിപി സെന്‍കുമാറിനെ മാറ്റിയതും കോടതി വിമര്‍ശനവും, ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് വിവാദം, തൃശൂര്‍ സമ്മേളനത്തില്‍ നിന്ന് പിണറായി ഹെലികോപ്ടറില്‍ പറന്നത്, തിരുവനന്തപുരം ലോ അക്കാദമി സമരവും ഭൂമി വിവാദവും, മാധ്യമങ്ങള്‍ക്ക് നേരെയുള്ള പ്രസ്താവന ശരിയോ തെറ്റോ?, കോടിയേരിബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ്, കോടിയേരിയുടെ വീട്ടില്‍ നടന്ന ശത്രുസംഹാര പൂജ, ജനജാഗ്രതാ യാത്രയ്‌ക്കിടെ കോടിയേരി കോഴിക്കോട് കാരാട്ട് ഫെസലിന്റെ മിനി കൂപ്പറില്‍ നടത്തിയ യാത്ര, കോടിയേരിയുടെ ‘പാടത്ത് ജോലി വരമ്പത്ത് കൂലി’ പ്രസ്താവന, ഇ.പി.ജയരാജന്റെ ബന്ധുനിമയനം, സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഞ്ജു ബോബിജോര്‍ജ്ജുമായുണ്ടായ തര്‍ക്കം, ജയരാജന്റെ കുടുംബക്ഷേത്രത്തിനായി തേക്കിന്‍തടി ആവശ്യപ്പെട്ട കത്ത്, ഇടുക്കി-മൂന്നാര്‍ കയ്യേറ്റവും കുരിശ് തകര്‍ക്കലും, മന്ത്രിമാരുടെയും സ്പീക്കറുടെയും ധൂര്‍ത്ത്, പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത പാര്‍ക്കും ക്വാറി തട്ടിപ്പും തുടങ്ങി നിരവധിയായ ആരോപണങ്ങള്‍ ചര്‍ച്ചയിലേ വന്നില്ല.

വടക്കാഞ്ചേരി സ്ത്രീപീഡനം, എറണാകുളത്തെ ജില്ലാ നേതാവിനെ അവിഹിത ബന്ധത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയത്, ജിഷ്ണു പ്രണോയിയുടെ മരണവും അമ്മയ്‌ക്ക് നേരെയുള്ള ആക്രമണവും, കോഴിക്കോട് ഗര്‍ഭിണിക്ക് നേരെയുണ്ടായ അക്രമവും ശിശുഹത്യയും, ഫോണ്‍ കെണിയും എ.കെ.ശശീന്ദ്രന്റെ മന്ത്രി സ്ഥാനവും തുടങ്ങിയ വിഷയങ്ങളില്‍ വനിതാ പ്രതിനിധികളും മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജറോം ഉള്‍പ്പെടെയുള്ളവരും മൗനം പാലിച്ചു.

എ.കെ.ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പോലും അധികം നോവിച്ചില്ല. തോമസ് ഐസക്കിന്റെ ബജറ്റിനെകുറിച്ചോ ജിഎസ്ടിയുടെ നടത്തിപ്പോ ചര്‍ച്ചയില്‍ വേണ്ടത്ര സ്ഥാനം പിടിച്ചില്ല. സര്‍ക്കാരിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയില്‍ ആരോഗ്യം, തദ്ദേശ സ്വയംഭരണം വകുപ്പുകള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും മെഡിക്കല്‍ കോളേജ് പ്രവേശനം, നഴ്‌സുമാരുടെ സമരം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയും ചര്‍ച്ചചെയ്യാന്‍ ജനകീയ പാര്‍ട്ടി മറന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.