Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടെ എന്തിന് ജീവിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
in Kerala

ഒരു നേരത്തെ അന്നത്തിനുള്ള അരി മോഷ്ടിച്ചെന്നാരോപിച്ചാണ് മധുവെന്ന പാവം വനവാസി യുവാവിനെ ഒരു സംഘം തല്ലിക്കൊന്നത്. വനവാസികളോടുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സമീപനം ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. വനവാസികളെ ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട യുഡിഎഫും എല്‍ഡിഎഫിനേപ്പോലെ തന്നെ. പല പല പദ്ധതികളുടെ പേരില്‍ ഒഴുക്കിയ കോടികളില്‍ നയാപ്പൈസ പോലും പാവം വനവാസികള്‍ക്ക് ലഭിച്ചിട്ടില്ല. നേതാക്കളും ഒരു പറ്റം ഉദ്യോഗസ്ഥരും ഈ പണം കൊണ്ട് കൊഴുത്തു. ഒരു നേരത്തെ അന്നത്തിന് ഇന്നും പിച്ച തെണ്ടുകയാണ് കാടിന്റെ മക്കള്‍. ഈ ദുരവസ്ഥയെപ്പറ്റി ഗിരീഷ് കടുന്തിരുത്തി തയ്യാറാക്കിയ പരമ്പര…

40 മണിക്കൂര്‍ പച്ചവെള്ളം മാത്രം കുടിച്ച് നീതിക്കായി തൊണ്ടകീറി നിലവിളിച്ചു. മധുവിന്റെ മൃതദേഹം എത്തിയപ്പോള്‍ അവര്‍ നെഞ്ചത്തടിച്ച് വാവിട്ട് കരഞ്ഞു. പിന്നെ കൊട്ടിപ്പാടി റോഡില്‍ നൃത്തംവച്ചു. ഒടുവില്‍ അട്ടപ്പാടിയുടെ പ്രിയമക്കള്‍ ഊരുകളിലേക്ക് തിരിച്ചുനടന്നു.

ഭരണ-പ്രതിപക്ഷഭേദമില്ലാതെ നേതാക്കള്‍ മലകയറി വന്ന് കാമറക്കു മുന്നില്‍ വാചാലരായി. കണ്ണീര് തുടച്ച് അവര്‍ കാറില്‍ കയറി. മധുവിനെ മര്‍ദ്ദിച്ചുകൊന്ന പ്രതികളെ പിടിച്ചപ്പോള്‍ വനവാസികള്‍ക്ക് നീതി കിട്ടിയെന്ന് എല്ലാവരും വിളിച്ചുപറഞ്ഞു. യഥാര്‍ത്ഥത്തില്‍ അട്ടപ്പാടിയുടെ മക്കള്‍ക്ക് നീതി കിട്ടിയോ? എങ്കില്‍ എന്താണ് നീതി? വനവാസികള്‍ തേടിയ നീതി ഇതുതന്നെയോ?

കാല്‍നൂറ്റാണ്ടായി അട്ടപ്പാടിയില്‍ നടക്കുന്ന അറുതിയില്ലാത്ത വംശീയ ചൂഷണത്തില്‍നിന്നുള്ള മോചനമാണ് നീതിയെങ്കില്‍ അത് അവര്‍ക്ക് ഇനിയും അകലെ. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള വനവാസിയുടെ അവകാശം കവര്‍ന്നെടുത്ത് അധികാരിവര്‍ഗവും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് അവരെ മോഷ്ടാക്കളും മദ്യപാനികളുമായി ചിത്രീകരിച്ചു. മണ്ണ് പിടിച്ചെടുത്തവന്‍ മാന്യനും, നഷ്ടപ്പെട്ടവന്‍ മോഷ്ടാവുമായി. വനവാസിയുടെ പേരില്‍ കാലങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മല്ലീശ്വരന്റെ മണ്ണില്‍ ഒഴുക്കിയത് 700 കോടിയിലേറെ രൂപയാണ്. 110 കോടിയുടെ പദ്ധതികള്‍ പാതിവഴിയിലും.

ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ദുരന്തഫലത്തെ ഇങ്ങനെ ചുരുക്കാം. 91,000 ത്തിലധികം ഉണ്ടായിരുന്ന വനവാസികളുടെ എണ്ണം ഇന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുപ്പതിനായിരത്തിലേക്ക് ചുരുങ്ങി. വനവാസിയുടെ ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കുവഹിച്ച അട്ടപ്പാടി വനമേഖലയുടെ വിസ്തൃതി 20 ശതമാനമായി കുറഞ്ഞു. കുടിയേറ്റക്കാരുടെ അംഗസംഖ്യ 39,000 ആണെന്ന് ഓര്‍ക്കണം.

തായ്‌ക്കുലം സംഘ നേതാക്കളായ വടുതിയും മഞ്ചിയും മരുതിയുമെല്ലാം നെഞ്ചത്ത് കൈവച്ചു ചോദിച്ചു, ”നിങ്ങള്‍ക്ക് സമാധാനമായില്ലേ. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടുകൂടെ.” വനവാസികളുടെ വംശഹത്യ നടത്തിയ ഭരണാധികാരികളും മുതലെടുപ്പ് നടത്തിയ രാഷ്‌ട്രീയക്കാരും, അവരുടെ അവകാശത്തില്‍ കൈയിട്ടുവാരി കീശവീര്‍പ്പിച്ച ഉദ്യോഗസ്ഥ, മാഫിയ കൂട്ടുകെട്ടുമാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്.

പശ്ചിമഘട്ട പര്‍വ്വതനിരകളിലെ ഏറ്റവും ജൈവസമ്പന്നമായ അട്ടപ്പാടി ഇന്ന് ഗോത്രജനതക്ക് മരുഭൂമിയാണ്. ഉദ്യോഗസ്ഥ-രാഷ്‌ട്രീയ മാഫിയക്ക് അത് ചാകരക്കടലുമായി. അട്ടപ്പാടിയുടെ സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങള്‍ പരിശോധിക്കാം.

(നാളെ: അവരുടെ ചേതം, ചിലരുടെ നേട്ടം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.