കൊച്ചി: ദുബായ് മനുഷ്യക്കടത്ത് കേസില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി ഉത്തരവിട്ടു. ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഈടാക്കി. നാല് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും അമ്പത്തിരണ്ടായിരം രൂപ പിഴയും ചുമത്തി.
ഏഴാം പ്രതി മനീഷിന് പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റ് പ്രതികളെ വെറുതേ വിട്ടു.
















