Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലക്ഷ്യം, പ്ലേ ഓഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:45 am IST
in Sports

കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പില്‍ നിലവിലെ റണ്ണറപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി ഇന്നറിയാം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിെര രാത്രി എട്ടിന് നടക്കുന്ന കളിയില്‍ ജയിക്കാനായാല്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കാം. തോറ്റാല്‍ കലിപ്പടക്കി കപ്പടിക്കാന്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കുകയും ചെയ്യാം. 

ഇന്ന് ജയിച്ചാല്‍ മാത്രം പോരാ, ജംഷഡ്പൂരിന്റെയും ഗോവയുടെയും ഇനിയുള്ള കളികളുടെ ഫലവും അനുകൂലമാകണം. ഈ ടീമുകള്‍ ഇനിയുള്ള കളികള്‍ തോല്‍ക്കുകയും ബ്ലാസ്‌റ്റേഴ്‌സിന് ഇന്നത്തേതുള്‍പ്പെടെ രണ്ട് കളികളും ജയിക്കുകയും വേണം. ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം മാര്‍ച്ച് ഒന്നിന് ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബെംഗളൂരു സിറ്റി എഫ്‌സിക്കെതിരെയാണ്.

നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് 16 കളികളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാമതും ജംഷഡ്പൂര്‍ എഫ്‌സി 26 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. ഇനിയുള്ള രണ്ട് കളികളും ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് 30 പോയിന്റാകും. ജംഷഡ്പൂര്‍ ഇനിയുള്ള കളികളില്‍ ജയിച്ചാല്‍ 32 പോയിന്റുമായി അവരായിക്കും സെമിയിലെത്തുക. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ശരാശരിയും മികച്ചതല്ല. 20 ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് അത്രയും തന്നെ. 

ബ്ലാസ്‌റ്റേഴ്‌സിന് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു ടീം എഫ്‌സി ഗോവയാണ്. 15 കളികളില്‍ നിന്ന് 21 പോയിന്റുമായി ഗോവ ആറാമതാണ്. അവര്‍ക്ക് മൂന്ന് കളികള്‍ ബാക്കിയുണ്ട്. അതിനാല്‍ ജംഷഡ്പൂര്‍, ഗോവ ടീമുകളുടെ പരാജയത്തിനായാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രാര്‍ത്ഥന. 25ന് പൂനെ സിറ്റിയാണ് എഫ്‌സി ഗോവയുടെ എതിരാളികള്‍. അന്ന് ജംഷഡ്പൂര്‍ ബെംഗളൂരു എഫ്‌സിയുമായും ഏറ്റുമുട്ടും. ഗോവയുടെ മറ്റ് മത്സരങ്ങള്‍ 28ന് എടികെയുമായും മാര്‍ച്ച് നാലിന് ജംഷഡ്പൂരിനെതിരെയുമാണ്.

സീസണിന്റെ ആദ്യപകുതിയിലെ മോശം പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. റെനെ മ്യൂലെന്‍സ്റ്റീന് കീഴില്‍ ഏറെ നിരാശപ്പെടുത്തിയ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവന്നത് പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ പരിശീലനത്തിലാണ്. 

നിലവില്‍ 16 കളികളില്‍ നിന്ന് 34 പോയിന്റുമായി ബെംഗളൂരു എഫ്‌സി മാത്രമാണ് സെമിഫൈനല്‍ ഉറപ്പിച്ചത്. 29 പോയിന്റുള്ള പൂനെ സിറ്റിയും 28 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സിയും സെമിക്ക് തൊട്ടടുത്താണ്. ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചാല്‍ ചെന്നൈയിനും അവസാന നാലിലൊന്നാവും.

നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെതിരെ ഇറങ്ങുന്നത്. അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു തോല്‍വിയും മൂന്ന് ജയവും ഒരു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാന്‍ കഴിഞ്ഞത്. എടികെയ്‌ക്കെതിരെ സമനില വഴങ്ങിയതും എഫ്‌സി ഗോവക്കെതിരെ തോറ്റതുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നോക്കൗട്ട് സാധ്യത ത്രിശങ്കുവിലാക്കിയത്. 

ഡിസംബര്‍ 22ന്  ചെന്നൈയിനെ അവരുടെ തട്ടകത്തില്‍  1-1ന് സമനിലയില്‍ പിടിച്ചുകെട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. സമീപകാലത്തെ മികച്ച പ്രകടനവും ചെന്നൈയിനെതിരായ എവേ മത്സരത്തിലെ സമനിലയും ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പ്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഏറെ മാറ്റമൊന്നും ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവനില്‍ വരാന്‍ സാധ്യതയില്ല. പ്ലേ മേക്കറുടെ റോളില്‍ പുള്‍ഗ ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത. കഴിഞ്ഞ കൡയില്‍ പകരക്കാരനായി കളത്തിലെത്തിയ സൂപ്പര്‍താരം ദിമിത്രി ബെര്‍ബറ്റോവ് ഇന്നും പകരക്കാരുടെ ബെഞ്ചിലിരിക്കാനാണ് സാധ്യത. മറിച്ച് ബര്‍ബയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഐസ്‌ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബ്ലാഡ്‌വിന്‍സണ്‍ സൈഡ്‌ബെഞ്ചിലേക്ക് മാറിയേക്കും.  ഇയാന്‍ ഹ്യൂമിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ നിഴലിക്കുമെന്ന് ഉറപ്പ്. എങ്കിലും ടീം പ്രതീക്ഷയിലാണ്,  ചെന്നൈയിന്റെ ദുര്‍ബലമായ പ്രതിരോധം തകര്‍ത്ത് വിനീതും ബെര്‍ബയും ഗുഡ്‌ജോണും ജിങ്കാനും ഉള്‍പ്പെട്ട ടീം നിര്‍ണ്ണായക മത്സരത്തില്‍ വിജയം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം .

ചെന്നൈയിന്‍ അവസാന അഞ്ച് കളികളില്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയമാണ് നേടിയത്. അവസാന മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ 1-1ന് സമനില പാലിച്ചു. ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെജെയാണ് ചെന്നൈയിന്‍ മുന്നേറ്റത്തിന്റെ കുന്തമുന. റാഫേല്‍ അഗസ്റ്റൂസോ, മെയില്‍സണ്‍ ആല്‍വസ്, ഹെന്റിക് സെറേനോ, ഇനിഗോ കാള്‍ഡണ്‍, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ് എന്നിവരിലാണ് ചെന്നൈയിന്‍ എഫ്‌സിയുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.