ഞീഴൂര്‍: തെരുവുനായ്ക്കളെ വന്ദ്യം കരണം ചെയ്യാനെത്തിയ പിക്കപ്പ് വാന്തോട്ടിലേക്ക് മറിഞ്ഞു. ഞീഴൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റോഡിന് സൈഡിലുള്ള തോട്ടിലേക്കാണ് മറിഞ്ഞത്.വ്യാഴാഴ്ച വെളുപ്പിന് 5.30നാണ് സംഭവം. പാലാ കടനാട് നായവന്ധ്യംകരണ കേന്ദ്രത്തിലെ വാനാണ് തോട്ടിലേക്ക് മറിഞ്ഞത്. വന്ധ്യംകരണം ചെയ്തതിന് ശേഷം തിരിച്ച് കൊണ്ടുവന്ന ഒന്‍പത് നായ്ക്കളുമായാണ് വാന്‍ മറിഞ്ഞത്. നായ്ക്കള്‍ ചാടി രക്ഷപ്പെട്ടു. വാഹനത്തിന്റെ ഡ്രൈവര്‍ ദിലീപ്, തൊഴിലാളികളായ സജീവ്, സനീഷ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: