Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വനവാസികളുടെ ദുരിത ജീവിതം വരച്ചുകാട്ടിയ മനുഷ്യസ്‌നേഹി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:30 am IST
in Vicharam

പൗരാവകാശപ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന കെ.പാനൂര്‍ കേരളത്തിലെ വനവാസികളുടെ ദുരിതജീവിതം തുറന്നു കാട്ടി അവരുടെ ക്ഷേമത്തിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച മഹാനായിരുന്നു. നല്ലൊരു എഴുത്തുകാരനുമായിരുന്നു പാനൂര്‍. വനവാസി ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു.

വയനാടന്‍ മലനിരകളിലേതുള്‍പ്പെടെ കേരളത്തിലെ വനവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കേരളീയ സമൂഹത്തിനു മുന്നില്‍ ആദ്യമായി സ്വന്തം രചനയിലൂടെ അവതരിപ്പിച്ച അദ്ദേഹത്തിന് കേരള ചരിത്രത്തില്‍ തന്റേതായ സ്ഥാനമുണ്ട്. വിപ്ലവകാരികള്‍ക്കിടയില്‍ അടിമകളായി, അന്നന്നത്തെ അന്നത്തിന് വകയില്ലാതെ കണ്ണീരു കുടിച്ച് പട്ടിണി കിടക്കുന്ന ആദിവാസി കൂരകളില്‍ ചെന്ന് മണ്ണിന്റെ മക്കളിവരാണെന്ന തിരിച്ചറിവോടെ അവര്‍ക്കു വേണ്ടി തന്റെ ഔദ്യോഗിക ജീവിതത്തിലെ നല്ലൊരു ഭാഗം ചെലവഴിച്ച മനുഷ്യ സ്‌നേഹിയായിരുന്നു പാനൂര്‍. 

വയനാട്ടില്‍ കുടിയേറ്റവും കയ്യേറ്റവും ആരംഭിച്ച കാലഘട്ടത്തിലായിരുന്നു പാനൂര്‍ വനവാസികള്‍ക്കിടയില്‍ സജീവമായത്. വനവാസികളെ മുഖ്യധാരയിലേക്കെത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിന്റെ വനവാസികള്‍ക്കിടയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും വയനാട്ടിലെ ഭൂപ്രഭുക്കള്‍ക്കും പല ഘട്ടങ്ങളിലും തലവേദനയായിരുന്നു. സര്‍ക്കാരിന്റെ വനവാസി ചൂഷണങ്ങളെ അവഗണനകളേ തുറന്നെതിര്‍ത്ത് പലപ്പോഴും അദ്ദേഹം അധികാരികളുടെ അപ്രീതിക്ക് പാത്രമായി. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ നിലനിന്ന രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങളിലും ഒരു കാലഘട്ടത്തില്‍ പാനൂര്‍ സജീവമായിരുന്നു.

ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടെ തിരിച്ചറിഞ്ഞ സത്യങ്ങള്‍ തുറന്നുകാട്ടുകയായിരുന്നു ‘കേരളത്തിലെ ആഫ്രിക്ക’ എന്ന അദ്ദേഹത്തിന്റെ പുസ്തകം. വനവാസികളെക്കുറിച്ചുളള സമഗ്രമായ ആദ്യ ഗ്രന്ഥമായിരുന്നു ഇത്. കേരളത്തിലെ വനവാസികളുടെ ദുരിത ജീവിതം അതു വരച്ചുകാട്ടി. 1965-ല്‍ ഈ ഗ്രന്ഥത്തിന് യുനെസ്‌ക്കോ അവാര്‍ഡും ലഭിക്കുകയുണ്ടായി. മോഹന്‍ലാലിനെ നായകനാക്കി 1985-ല്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയുടെ മൂലകഥ ‘കേരളത്തിലെ ആഫ്രിക്ക’യായിരുന്നു.

2006-ല്‍ സമഗ്രസംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കെ.പാനൂരിനെ തേടിയെത്തി.  കവി, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്ന കുഞ്ഞിരാമന്‍ പാനൂരാണ് കെ.പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. ‘കേരളത്തിലെ ആഫ്രിക്ക’ എന്ന ഗ്രന്ഥത്തിന് പുറമേ നക്‌സല്‍ബാരി, കേരളത്തിലെ അമേരിക്ക, സഹ്യന്റെ മക്കള്‍, ഹൃദയത്തിലെ ആദിവാസി, മലകള്‍ താഴ്‌വരകള്‍ മനുഷ്യര്‍ എന്നിവയും ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളാണ്. മറ്റ് നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. അബുദാബി ശക്തി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും തേടിയെത്തി.

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായി ഔദ്യോഗികജീവിതം ആരംഭിച്ച പാനൂര്‍ ആര്‍ക്കും താല്‍പര്യമില്ലാത്ത ആദിവാസിക്ഷേമവിഭാഗത്തില്‍ സേവനം അനുഷ്ഠിക്കാന്‍ സ്വയം സന്നദ്ധനാവുകയായിരുന്നു. കേരളത്തില്‍ പലയിടങ്ങളിലായി വനവാസി ക്ഷേമപ്രവര്‍ത്തനത്തില്‍ അഴിമതിമുക്തമായ സേവനം നടത്തി. ആദിവാസി വെല്‍ഫെയര്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടറായാണ് വിരമിച്ചത്.

മാഹി മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ റജിസ്ട്രാറായി നിയമിക്കപ്പെട്ട അദ്ദേഹം, പത്തു വര്‍ഷത്തോളം ആ പദവി വഹിച്ചു. കലാ ഗ്രാമത്തിന്റെ വിവിധങ്ങളായ എഴുത്തിനും സാമൂഹികപ്രവര്‍ത്തനത്തിനും കൂടുതല്‍ സമയം കണ്ടത്താനായി പിന്നീട് ആ പദവി ഉപേക്ഷിച്ചു. ജീവിതാന്ത്യം വരെ ആദിവാസികളുടേയും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടേയും ഉന്നമനത്തിനായി സര്‍വ്വവും സമര്‍പ്പിച്ച കെ.പാനൂരിന്റെ വിയോഗം കേരളീയ സമൂഹത്തിന് തീരാനഷ്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.