ജോഹന്നസ്ബര്‍ഗ്: ഇന്ത്യയുടെ മുന്‍ നായകന് എം എസ് ധോണിയുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ധോണിക്ക് സ്വന്തമായി.ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ റീസ് ഹെന്‍ഡ്രിക്സിന്റെ ക്യാച്ചെടുത്തതോടെയാണ് ഈ മുന്‍ ഇന്ത്യന്‍ നായകന് റെക്കോഡ് ബുക്കില്‍ കയറിയത്. 275 മത്സര
ങ്ങളില്‍ ധോണിക്ക് 134 ക്യാച്ചായി. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര 254 മത്സരങ്ങളില്‍ കുറിച്ചിട്ട് 133 ക്യാച്ചെുകളെന്ന റെക്കോഡാണ് തകര്‍ന്നത്. 227 മത്സരങ്ങളില്‍ 123 ക്യാച്ചുകളെടുത്ത ഇന്ത്യയുടെ തന്നെ ദിനേശ് കാര്‍ത്തിക്കാണ് മൂന്നാം സ്ഥാനത്ത്.
275 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ധോണി മൊത്തം 204 ബാറ്റ്സ്ാന്മാരെ പുറത്താക്കിയിട്ടുണ്ട്. 134 ക്യാച്ചും 70 സ്റ്റമ്പിങ്ങും നടത്തി. ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ധോണിക്കിനി നാല് ഇരകള്‍ കൂടി മതി. പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കംറാന്‍ അക്മലാണ് നിലവില്‍ ഏറ്റുവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍. 211 മത്സരങ്ങളില്‍ 115 ക്യാച്ചും 92 സറ്റമ്പിങ്ങും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: