സെഞ്ചൂറിയന്‍: ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായി ഇറങ്ങിയ ഷാര്‍ദുല്‍ താക്കുറിന്റെ പേസില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇളകിയാടി. ബുംറയും ചഹലും ഷാര്‍ദുലിന് പിന്തുണ നല്‍കിയതോടെ ആതിഥേയര്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ അവര്‍ 46.5 ഓവറില്‍ 204 റണ്‍സിന് ബാറ്റ് താഴ്ത്തി.
ഭുവിക്ക് പകരം ന്യൂബോളെടുത്ത ഷാര്‍ദുല്‍ 8.5 ഓവറില്‍ 52 റണ്‍സിന് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഓപ്പണര്‍ അംലയെ വീഴ്ത്തിയാണ് ഷാര്‍ദുല്‍ വിക്ക്റ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഒടുവില്‍ ഫെഹല്ക്കുവായോയെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി താക്കുര്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു.
താക്കുറിനൊപ്പം ന്യൂബോള്‍ പങ്കുവെച്ച ജസ്പ്രീത് ബുംറ എട്ട് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ചഹല്‍ 10 ഓവറില്‍ 38 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
മധ്യനിര ബാറ്റ്സ്മാനായ ഖയ സോണ്ഡോയ്ക്ക് മാത്രമാണ് ഇന്ത്യന്‍ സ്പിന്‍ – പേസ് ആക്രമണത്തെ ചെറുക്കാനായത്. അര്‍ധ സെഞ്ചറു കുറിച്ചാണ് സോണ്ഡോ മടങ്ങിയത്. 74 പന്തില്‍ 54 റണ്‍സ് നേടി. ചഹലിന്റെ പന്തില്‍ പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഫെഹല്‍ക്കുവായോ 34 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ മാര്‍ക്രം 24 റണ്‍സിനും മുന്‍ നായകന് എ ബി ഡിവില്ലിയേഴ്സ് 30 റണ്‍സിനും പുറത്തായി.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ താക്കുറിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.
സ്കോര്‍ ബോര്‍ഡ്
ദക്ഷിണാഫ്രിക്ക: മാര്‍ക്രം സി അയ്യര്‍ ബി താക്കുര്‍ 24, അംല സി ധോണി ബി താക്കുര്‍ 10, എ ബി ഡിവില്ലിയേഴ്സ് ബി ചഹല്‍ 30, സോണ്ഡോ സി പാണ്ഡ്യ ബി ചഹല്‍ 54 , ക്ലാസന് സി കോഹ് ലി ബി ബുംറ 22, ബഹറുദീന് സി ബുംറ ബി താക്കുര്‍ 1, മോറിസ് സി ധവാന് ബി കുല്‍ദീപ് യാദവ് 4,
ഫെഹുല്‍ക്കുവായോ സി ആന്‍ഡ് ബി താക്കുര്‍ 34 , മോര്‍ക്കല്‍ സി അയ്യര്‍ ബി പാണ്ഡ്യ 20, ഇംറാന്‍ താഹിര്‍ സി കോഹ്ലി ബി ബുംറ 2 , എന്‍ഗിഡി നോട്ടൗട്ട് 0 , എക്സ്ട്രാസ് 3 ആകെ 46.5 ഓവറില്‍ 204.
വിക്ക്റ്റ് വീഴ്ച 1-23, 2-43, 3-105, 4- 135 , 5-136, 6-142 ,7-151, 8-187, 9-192.
ബൗളിങ് : ഷാര്‍ദുല്‍ താക്കുര്‍ 8.5-0-52-4, ബുംറ 8-1-24-2, പാണ്ഡ്യ 10-0-39-1, കുല്‍ദീപ് യാദവ് 10-0-51-1, യുവേന്ദ്ര ചഹല്‍ 10-0-38-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: