ബെര്‍ലിന്‍: മിച്ചി ബാറ്റ്ഷൂയിയുടെ ഇരട്ട ഗോളില്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ടിന് വിജയം. യുവേഫ യൂറോപ്പ ലീഗില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അറ്റലാന്റയെ തോല്‍പ്പിച്ചു. രണ്ടാം പുകതിയിലാണ് ബാറ്റ്ഷൂയി രണ്ട് ഗോളും നേടിയത്. മറ്റൊരു ഗോള്‍ ഷൂറിലാണ് നേടിയത്. അറ്റലാന്റയുടെ രണ്ട് ഗോളുകളും ഇലിസിക്കിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്
തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ മത്സരം ആവേശഭരിതമായി. മുപ്പതാം മിനിറ്റില്‍ ബൊറൂസിയ സ്കോറിങ് തുടങ്ങി. ലുക്കാസ് നല്കിയ പാസുമായി കുതിച്ച ഷൂറില്‍ പോസ്റ്റിനടുത്ത് നിന്ന് വലയിലേക്ക് ഷോട്ട് ഉതിര്‍ത്തു. 1-0.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അഞ്ചു മിനിറ്റില്‍ ഇലിസിക്ക് രണ്ട് ഗോള്‍ നേടിയതോടെ അറ്റലാന്‍ഡ് 2-1 ന് മുന്നില്‍ കയറി. തകര്ത്തുപൊരുതിയ ബൊറൂസിയ 65-ാം മിനിറ്റില്‍ ബാറ്റ്ഷൂയിയുടെ ഗോളില്‍ അറ്റലാന്ഡക്കൊപ്പം എത്തി. മത്സരം സമനിലയിലേക്ക് നീങ്ങവേ രണ്ടാം പകുതിയുടെ അധികസമത്ത് ബാറ്റ്ഷൂയി വീണ്ടും ലക്ഷ്യം കണ്ടതോടെ ബൊറൂസിയ ജയിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: