Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അര്‍ബുദം പടരുന്ന ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:00 am IST
in Thiruvananthapuram

വിളപ്പില്‍: അര്‍ബുദം കാര്‍ന്നുതിന്നുന്ന ഗ്രാമമായി വിളപ്പില്‍ പഞ്ചായത്ത്. പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണം നൂറിനും മേലെ. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പത്തു പേരുണ്ടെന്ന് വിളപ്പില്‍ സാമൂഹികാരോഗ്യകേന്ദ്രം സ്ഥിരീകരിച്ചു. ശേഷിക്കുന്നവര്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം ചികിത്സ തുടരുന്നവരോ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവരോ ആണ്. 

ചികിത്സയ്‌ക്ക് സര്‍ക്കാര്‍ ധനസഹായം നേടിയവര്‍, പാലിയേറ്റീവ് ക്ലിനിക്കുകളില്‍ പേര് ഉള്‍പ്പെടുത്തിയവര്‍, ആശാ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കണ്ടെത്തിയവര്‍ എന്നിങ്ങനെയുള്ള രോഗികളുടെ കണക്കാണിത്. സര്‍ക്കാര്‍ സഹായങ്ങള്‍ സ്വീകരിക്കാതെ സ്വകാര്യആശുപത്രികളില്‍ ചികിത്സ നടത്തുന്നവരുടെയും രോഗവിവരം പുറത്തു പറയാത്തവരുടെയും കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ വിളപ്പിലിലെ അര്‍ബുദരോഗികളുടെ എണ്ണം ഇരുന്നൂറിനു മുകളില്‍. അഞ്ചു വര്‍ഷത്തിനിടെ വിളപ്പിലില്‍ അര്‍ബുദം ബാധിച്ച് മരിച്ചവര്‍ നൂറോളം. സംസ്ഥാനത്ത് ഇത്രയധികം ക്യാന്‍സര്‍ രോഗികളുള്ള ഗ്രാമം ഒരുപക്ഷേ വിളപ്പില്‍ പഞ്ചായത്തായിരിക്കും.

നഗര മാലിന്യങ്ങളുടെ ഡമ്പിംഗ് യാര്‍ഡായി മാറിയതോടെയാണ് വിളപ്പില്‍ അര്‍ബുദത്തിന്റെ താഴ്‌വാരമായത്. 2000 ല്‍ ചവര്‍ ഫാക്ടറി വരുന്നതിന് മുമ്പ് ഇവിടെ ക്യാന്‍സറിന് ചികിത്സ തേടിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ച് പത്തു വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് അമ്പതിന് മുകളിലായി. ചവര്‍ സംഭരണശാല സ്ഥിതി ചെയ്തിരുന്ന കണികാണുംപാറയുമായി ചേര്‍ന്നു കിടക്കുന്ന ചൊവ്വള്ളൂര്‍, ചെറുകോട്, കാരോട് വാര്‍ഡുകളിലുള്ളവരാണ് രോഗം ബാധിച്ചവരില്‍ ഏറെയും.

അഞ്ചുവര്‍ഷം മുമ്പ് വിളപ്പില്‍ പഞ്ചായത്ത് രോഗബാധിത പ്രദേശങ്ങളില്‍ വൈദ്യസഹായം എത്തിക്കാന്‍ ഒരു പാലിയേറ്റീവ് നഴ്‌സിനെ നിയമിച്ചു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ഈ നഴ്‌സിന് എല്ലായിടത്തും ഓടിയെത്താനാകാത്ത സ്ഥിതിയായി. വിളപ്പില്‍ സിഎച്ച്‌സിയുടെ പാലിയേറ്റീവ് വിഭാഗമാണ് ഇപ്പോള്‍ സാന്ത്വനചികിത്സയുമായി രംഗത്തുള്ളത്. ആവശ്യത്തിന് ഡോക്ടര്‍മാരും പേരിനുപോലും നഴ്‌സുമില്ലാത്ത വിളപ്പില്‍ സിഎച്ച്‌സിക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനുമില്ല. കൂടുതല്‍ വൈദ്യസഹായം, ചികിത്സ നടത്തി സര്‍വതും നഷ്ടമായ രോഗികള്‍ക്ക് പുനരധിവാസം എന്നിവ ഉള്‍പ്പെടുത്തി വിളപ്പിലിന് സര്‍ക്കാര്‍ പാക്കേജ് ഉണ്ടാകണം. മാലിന്യത്തിനെതിരെ ധീരമായി പോരാടിയ ഗ്രാമമാണ് ഇന്ന് അര്‍ബുദത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം ഏറെ ഉത്തമം

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.