Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എഴുതപ്പെടുന്നുണ്ട് കത്തുകള്‍ ഇന്നും

Janmabhumi Online by Janmabhumi Online
Feb 15, 2018, 08:46 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ഇപ്പോള്‍ ആരും കത്തെഴുതുന്നില്ല. കത്തിലെഴുതി മനസിനെ ദൂരത്തേക്കയച്ച് തിരിച്ചു കത്തുവരാനുള്ള കാത്തിരിപ്പു കാലത്തിന് എന്നേ വിരാമമായി. ഇന്ന്  അകലത്തേയും കാലത്തേയും കീറിമുറിച്ച് പരസ്പരം കാണാനും കേള്‍ക്കാനും പറയാനുംവരെ സാധ്യതകളുടെ ഇക്കാലത്ത് എന്തിനു കത്തെഴുതണം. പണ്ട് കത്തും ചിലര്‍ മണിയോര്‍ഡറും പ്രതീക്ഷിച്ച് പോസ്റ്റുമാനെ കാത്തിരുന്നത് ജീവിതത്തിന്റെ ഭാഗമല്ല ജീവിതം തന്നെയായിരുന്നു. വികാരങ്ങളുടെ കൈമാറ്റം നടത്തിയിരുന്ന പോസ്റ്റുമാന്‍ അന്ന് ആദരവുള്ള മധ്യസ്ഥനോ ദൈവ ദൂതനോ ഒക്കെയായിരുന്നു. പക്ഷേ ഇന്നും പോസ്റ്റുമാനുണ്ട്. പഴയപോലെ കത്തു കൈമാറ്റക്കാരനോ മധ്യസ്ഥനോ ഒന്നുമല്ലെന്നുമാത്രം. അതുകൊണ്ട് പഴയ ജനകീയനുമല്ല അയാള്‍. ഇന്നത്തെ തപാലുകാരന് അന്നത്തെ അനുഭവവും അറിയില്ല.

അന്ന് കത്തിലെഴുതുന്ന വികാരങ്ങള്‍ എന്തുതന്നെയായിരുന്നാലും അതു വിശുദ്ധമായ രഹസ്യമായിരുന്നു. വിടുന്നയാളും കിട്ടുന്നയാളും മാത്രമറിയുന്ന രഹസ്യങ്ങള്‍. ഇന്നു രഹസ്യത്തിന്റെ സ്വഭാവവുംമാറി. പരസ്യമാകപ്പെടുന്നവയും കൂടിയാണ് ഇന്നു രഹസ്യങ്ങള്‍. രഹസ്യങ്ങള്‍ പരസ്പരം മൊബൈല്‍ വിളികളിലൂടെ തല്‍സമയമാകുന്നു. പഴയ കത്തെഴുത്തിലെ ഹദയ താളങ്ങള്‍ ഇന്നത്തെ തലമുറയ്‌ക്കറിയില്ല. അവര്‍ക്ക് അപ്പപ്പോള്‍ എന്തും കൈമാറാന്‍ സൈബര്‍ സാധ്യതകളുള്ളപ്പോള്‍ പഴയ കത്തെഴുത്തുകഥ തലമറന്നു ചിരിക്കാനുള്ള കോമഡിയാകും. 

എന്നാല്‍ തീര്‍ത്തും കത്തു വിമുക്തമല്ല കേരളം. അങ്ങനെ ആകാന്‍ സാധിക്കുമെന്നും തോന്നുന്നില്ല.വാരികകളും മാസികകളും പത്രങ്ങളും  ഇന്നും പഴയപോലെ പത്രാധിപര്‍ക്കുള്ള  കത്തുകളാല്‍ സമ്പന്നമാണ്. അഭിപ്രായങ്ങളുടേയും നിരീക്ഷണങ്ങളുടേയും രൂപത്തിലാണ് പലതും. ചില കത്തുകള്‍ അവയുടെ വിഷയവും അവതരണവും ഭാഷയുംകൊണ്ട് ശ്രേദ്ധയമായിരിക്കും. എന്തിനെക്കുറിച്ചാണോ അവ പറയുന്നത് അതിനെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങളും നിരീക്ഷണങ്ങളും പുതിയ വ്യക്തതകളും ഉണ്ടായെന്നുവരാം. പുതിയ തിരിച്ചറിവുകളുടേയുംകൂടി ഇടമാണ് ഇത്തരം കത്തുകള്‍ സൃഷ്ടിക്കുന്നത്.

ചില മുഖ്യധാരാ വാരികകളും മാസികകളും കൂടുതല്‍ പ്രസക്തമാകുന്നത് അവയില്‍ അടിച്ചുവരുന്ന കത്തുകളുടെ ഉള്‍ക്കരുത്തിലൂടേയുംകൂടിയാണെന്നു തോന്നുന്നു. ഉള്ളടക്കത്തിലെ ലേഖനമോ ഇന്‍ര്‍വ്യൂവോ കഥയോ കവിതയോ എന്തുമാകട്ടെ അവയെക്കുറിച്ചുള്ള കാമ്പുള്ള നിശിത വിമര്‍ശനങ്ങളും പഠനങ്ങളും തിരുത്തലുകളുംവരെ ഈ കത്തുകളുടെ സ്വഭാവമായി വരാറുണ്ട്. ചിലപ്പോള്‍ ഉള്ളടക്കത്തേക്കാള്‍ കാമ്പുള്ളതാകാനുംമതി ഈ കത്തുകള്‍. ചിലരെങ്കിലും ഇത്തരം കത്തുകള്‍ വായിച്ചശേഷമേ അകത്താളുകളിലേക്കു കടക്കാറുള്ളൂ. ചില കത്തുകളുടെ മുന്നില്‍ എഴുത്തുകാര്‍തന്നെ തോറ്റുപോകുന്നതായി കാണാം.

അകംപേജില്‍ വരേണ്ടതാണെന്നു തോന്നിക്കുന്ന ചില കത്തുകളും വായിക്കാന്‍ സാധിക്കും. അങ്ങനെ എഴുത്തുകാരെപ്പോലെ തന്നെ തോന്നിപ്പിക്കുന്നവരായിത്തീരുകയും ചെയ്യാരുണ്ട് ഈ കത്തെഴുത്തുകാര്‍. എഴുത്തുകാരെന്നു മേല്‍വിലാസം കിട്ടിയവരും ഈ കത്തെഴുത്തുകാരും തമ്മില്‍ അകലം ഒട്ടുമില്ലെന്നും തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങളും വന്നുചേരാം. വായനക്കാരും എഴുത്തകാരാകുന്ന കാലം വിദൂരമല്ലെന്ന് പണ്ട് മുണ്ടശേരി ഓര്‍മിപ്പിച്ചതാണല്ലോ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

Kerala

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies