കോട്ടയം: ലാറി ബേക്കര്‍ പാരമ്പര്യ നിര്‍മ്മാണ സമ്പ്രദായങ്ങളെ ആധുനികവത്ക്കരിച്ച ദാര്‍ശനികനായ വാസ്തുശില്പിയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്.
കോട്ടയം യുഹാനോന്‍ ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കോസ്റ്റ് ഫോര്‍ഡ് സംഘടിപ്പിച്ച ലാറിബേക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കുട്ടിയായിരിക്കുമ്പോള്‍ തന്നെ വാസ്തു വിദ്യയുടെ അടിത്തറ തന്നില്‍ രൂപപ്പെടുത്തിയത് ലാറി ബേക്കറാണ്. ക്ലാസ് റൂമിന്റെ ഭിത്തിയെ ചെറുതായി വളച്ചെടുത്ത് ഓരോ ക്ലാസിനും ശുചിമുറി നിര്‍മ്മിക്കണമെന്നും അത് കുട്ടികള്‍ തന്നെ വൃത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തന്റെ എഴുത്തിന്റെ ക്രാഫ്റ്റിലും വസ്തുവിദ്യയുടെ അടിത്തറയുണ്ടെന്നും അതിനു കാരണം ലാറിബേക്കറാണെന്ന് അവര്‍ പറഞ്ഞു. ചെലവു കുറഞ്ഞ കെട്ടിട മാതൃക മാത്രമല്ല പരിസ്ഥി സൗഹാര്‍ദ്ദവും പഠിപ്പിച്ച ദീര്‍ഘദര്‍ശിയാണ് ലാറി ബേക്കറെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ സുരേഷ് കുറുപ്പ് എംഎല്‍എ പറഞ്ഞു. വി. എന്‍.ജിതേന്ദ്രന്, കോസ്റ്റ് ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി.ബി. സാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: