കടലാസെടുത്ത് കറുത്ത പേന എടുത്ത് നേരിട്ട് ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുന്നു. ഒടുവില്‍ എസ്സ് എന്ന് എഴുതി ചുറ്റിനും ചതുരം വരയ്ക്കുന്നു. എല്ലാം നിമിഷനേരം കൊï് തീര്‍ന്നിരിക്കുന്നു. കോളേജ് പഠന കാലത്ത് കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്റെ കാര്‍ട്ടൂണ്‍ രചനാ രീതി അത്ഭുതവും ആശ്ചര്യവും ഉïാക്കിയിട്ടുï്. പെന്‍സിലും റബ്ബറും ഉപയോഗിക്കാതെ അനായാസം കാര്ട്ടൂണുകള് വരച്ചിരുന്ന ശിവറാമാണ് സാമൂഹിക കാര്ട്ടൂണുകള് മലയാളത്തില്‍ ജനകീയമാക്കിയത്. 1995 ഒക്ടോബര്‍ 3ന് അന്തരിക്കും വരെ കാര്‍ട്ടൂണ്‍ വരയും നര്‍മ്മവും അദ്ദേഹം ജീവിതത്തിലുടനീളം ചേര്‍ത്തിരുന്നു. മലയാള കാര്‍ട്ടൂണിന് നൂറ് വയസ്സ് തികയുന്ന വേളയില്‍ തന്നെയാണ് 2018 ഫെബ്രുവരി 11 മൂലം നാളില്‍ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന് നൂറാം പിറന്നാള്‍.
കോതമംഗലത്തിനടുത്ത് തൃക്കാരിയൂര്‍ ഇഞ്ചൂര്‍ ഇല്ലത്ത് കേശവന് നമ്പൂതിരിയുടേയും കാര്‍ത്ത്യായനിയുടേയും മകനായി 1918 ഫെബ്രുവരി മാസം മൂലം നാളിലാണ് കെ ശിവരാമന് നായരെന്ന മലയാളത്തിന്റെ ജനകീയ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്റെ ജനനം. അച്ഛന് സംസ്കൃത പണ്ഡിതനും ഫലിത പ്രി
യനുമായിരുന്നു. പെരുമ്പാവൂര്‍ ആശ്രമം ഹൈസ്ക്കൂള് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ശിവരാമന് നായര്‍ക്ക് ഒട്ടേറെ സമ്മാനങ്ങള്‍ ചിത്രകലയില്‍ ലഭിച്ചിട്ടുï്. കരുവാറ്റ ട്രയ്നിങ്ങ് സ്കൂളില്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശിവറാം തന്റെ കുടുംബത്തിന്റെ തൃക്കാരിയൂരിലെ ഭൂമി എന്‍എസ്എസിന് സ്കൂള്‍ തുടങ്ങുന്നതിന് സൗജന്യമായി നല്കി. അവിടെ തന്നെ അദ്ധ്യാപകനായി. അവിടെ പ്രധാന അദ്ധ്യാപകന്റെ ഒഴിവ് വന്ന അവസരത്തില്‍ താത്കാലികമായി ആ സ്ഥാനം വഹിക്കവെ ഇരുപത്തൊന്നാം വയസ്സില്‍ ഭഗീരഥി അമ്മയെ വിവാഹം ചെയ്തു. മറ്റൊരാള്‍ക്ക് പ്രധാന അദ്ധ്യാപക സ്ഥാനം ലഭിക്കാനായി 1945ല്‍ ജോലി രാജിവെച്ചു.
അധ്യാപക ജോലി രാജിവെച്ച ശിവരാമന് നായര്‍ തിരുവനന്തപുരത്ത് ടെക്സ്റ്റെല്‍ ഷോപ്പ് നടത്തി. പിന്നീട് തിരുവനന്തപുരം കെഎസ്ആര്‍ടിസിയിലെ കാന്റിന് സൂപ്പര്‍വൈസറായി ജോലി നോക്കി. അവിടുന്നാണ് ഏലൂരിലെ എഫ്എസിടിയിലെ കാന്റിന് സൂപ്പര്‍ വൈസറായി ജോലി ചെയ്യാനെത്തിയത്. കാര്‍ട്ടൂണ്‍ രചനയിലേയ്ക്ക് തിരിയുന്നത് അവിടെ വെച്ചാണ്. അവിടുള്ളവരെ കാര്‍ട്ടൂണില്‍ വരച്ച് പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയനായി. കാന്റീന് കണക്ക് സമര്‍പ്പിക്കേï മേലധികാരി സ്വാമി ഒരിക്കല്‍ ശിവറാമിന്റെ കണക്കിലെ തെറ്റുകള്‍ ചൂïി കാട്ടി കണക്കിന് ശകാരിച്ചു. ആലുവായില്‍ ഒരു ബാര്‍ബര്‍ ഷോപ്പ് നടത്തുന്നതാണ് നല്ലതെന്ന് പരസ്യമായി ആക്ഷേപിച്ചു. ശിവറാം സ്വാമിയോടുള്ള ദേഷ്യം തീര്‍ത്തത് അദ്ദേഹത്തിന്റെ ഒരു കാര്‍ട്ടൂണ്‍ വരച്ചായിരുന്നു. പിറ്റേന്ന് സ്വാമി ഈ കാര്‍ട്ടൂണ്‍ കാണാനിടയായി. ശകാരം പ്രതീക്ഷിച്ച ശിവറാമിന് സ്വാമിയില്‍ നിന്ന് അഭിനന്ദനമാണ് ലഭിച്ചത്. ശിവറാമിന്റെ കാര്‍ട്ടൂണ്‍ കലയിലെ അഭിരുചി സ്വാമി തന്നെ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ശിവറാമിന്റെ കാര്‍ട്ടൂണിലെ കഴിവ് കï ഫാക്ട് തലവന്‍ വാനസ്സ് എന്ന അമേരിക്കന്‍ സായിപ്പ് ശിവറാമിനെ വിളിച്ച് അഭിനന്ദിച്ച് പ്രെമോഷനും നല്കി. ഒപ്പം അമേരിക്കന്‍ കാര്ട്ടൂണുകള് നിറഞ്ഞ പേപ്പറുകള്‍ ശിവറാമിന് സമ്മാനിച്ചു. അങ്ങനെ ശിവറാം പേടി കൂടാതെ സൂപ്പര്‍വൈസര്‍ കസേരയിലിരുന്ന് കാര്‍ട്ടൂണ്‍ രചന തുടങ്ങി. ഒരിക്കല്‍ മേലധികാരിയെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അത് രസിക്കാത്ത അദ്ദേഹം ശിവറാമിനെ ഫാക്ടില്‍ നിന്ന് പിരിച്ച് വിട്ടു. ഫാക്ടിലെ ജോലി നഷ്ടപ്പെട്ട ശിവറാം, തന്നെ പ്രോത്സാഹിപ്പിച്ച ഫാക്ട് തലവന്‍ വാനസ്സ് സായിപ്പിനെ കï് കാര്യങ്ങള്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലുള്ള ശിവറാമിന്റെ പ്രതിഭ തിരിച്ചറിഞ്ഞ സായിപ്പ് അദ്ദേഹത്തെ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റില്‍ അപകട നിരോധന കാര്ട്ടൂണുകള് വരയ്ക്കാന്‍ നിയമിച്ചു. പിന്നെ പബ്ലിസിറ്റി-കാര്‍ട്ടൂണിസ്റ്റ് കമ്മേഷ്യല്‍ ആര്‍ട്ടിസ്റ്റ്- എന്ന തസ്തികയില്‍ എഫ്എസിടിയില്‍ 32 വര്‍ഷം ചിലവിട്ടു. ഇതിനിടയില്‍ മലയാളത്തിലെ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ കാര്ട്ടൂണുകള് വരച്ചു. ഏറെ പ്രശസ്തനായപ്പോള് ഒരു ചതുരത്തില്‍ എസ്സ് എന്ന അക്ഷരത്തില്‍ ഒപ്പ് ഒതുക്കി.
1947 മുതല്‍ മലയാള രാജ്യം വാരികയില്‍ ശിവറാം വരച്ചിരുന്ന ഭാനു മേനോന് എന്ന കാര്‍ട്ടൂണ്‍ പംക്തി ഏറെ ജനകീയവും പ്രശസ്തവുമായിരുന്നു. ഒരു കുടുംബത്തിലെ വിശേഷങ്ങളായിരുന്നുആ കാര്‍ട്ടൂണ്‍ പംക്തിയില്‍ നിറഞ്ഞ് നിന്നിരുന്നത്. 14 വര്‍ഷം മലയാളരാജ്യം വാരികയുടെ അവസാന പേജില്‍ പ്രസിദ്ധീകരിച്ച ഭാനുമേനോന്‍ എന്ന കാര്‍ട്ടൂണ്‍ ചിത്രകഥയെ അനുകരിച്ചോ, മാതൃകയാക്കിയോ ആയിരുന്നു ില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ കാര്‍ട്ടൂണ്‍ ചിത്രകഥകളും.
ജന്മഭൂമിയില് ഏറെക്കാലം കാര്ട്ടൂണുകള് വരച്ചിരുന്ന ശിവറാം സാമൂഹിക കാര്‍ട്ടൂണുകളാണ് കൂടുതലും വരച്ചിട്ടുള്ളത്. ശിവറാമിന്റെ അവസാന കാലങ്ങളില്‍ കൂടുതലായി കാര്‍ട്ടൂണ്‍ വരച്ചിരുന്നതും ജന്മഭൂമിയില് തന്നെയായിരുന്നു. മലയാളം എക്സ്പ്രസ്സ്, മലയാള മനോരമ, കേരളഭൂഷണം, മാതൃഭൂമി, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങി ഒട്ടേറെ പത്രങ്ങളിലും ശിവറാമിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുï്. വിവിധ ആനുകാലികങ്ങളില്‍ വരച്ച കാര്‍ട്ടൂണുകളും പംക്തികളും ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്നു. സുരക്ഷാ കാര്ട്ടൂണുകള് വരയ്ക്കുന്നതില്‍ അദ്ദേഹം ഏറെ ആനന്ദം കïെത്തി. കേരളത്തിലെ ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളിലും ശിവറാമിന്റെ സുരക്ഷാ കാര്ട്ടൂണുകള് പ്രദര്ശിപ്പിച്ചിട്ടുï്.
കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ശിവറാം അതിന്റെ സെക്രട്ടറിയും ചെയര്‍മാനും ആയിരുന്നിട്ടുണ്ട്. ശിവറാം, ഭഗീരഥി അമ്മ ദമ്പതികള്‍ക്ക് ആറ് മക്കളാണ്. മൂന്നാണും മൂന്ന് പെണ്ണും. 1989ല്‍ ഭാര്യ അന്തരിച്ചതോടെ തൃക്കാരിയൂര്‍ വിട്ട് എറണാകുളത്ത് മക്കളുടെ കൂടെയായി താമസം. അവസാന നാളിലും അദ്ദേഹം പത്രങ്ങള്‍ക്കും മാസികകള്‍ക്കും കാര്ട്ടൂണുകള് വരയ്ക്കുമായിരുന്നു.
(കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: