1983. ഇന്ത്യ പ്രൂഡന്‍ഷ്യല്‍ ക്രിക്കറ്റ് കപ്പില്‍ മുത്തമിട്ട വര്‍ഷം. ഞാന്‍ വിദ്യാഭ്യാസം മംഗളം പാടി അവസാനിപ്പിച്ച സമയം. എല്ലാംകൊïും അര്‍ത്ഥഗര്‍ഭമായ കാലം. വാരികകള്‍ക്ക് കാര്ട്ടൂണുകള് അയയ്ക്കലായിരുന്നു എന്റെ ഹോബി. എല്ലാം ‘ഇന്ത്യനിങ്ക്’ കാര്ട്ടൂണുകള്. മുഷ്ക്കരാം പത്രാധിപരുടെ നടയടിയേല്‍ക്കാനായിരുന്നു അവയ്ക്ക് യോഗം. മടക്കത്തപാ
ലില്‍ അവ തിരിച്ച് വീടിന്റെ വരാന്തയില്‍ മൂന്നാംപക്കം വന്നുവീഴും. അതുകï് പാവം അച്ഛനും ഒരു ന്യൂനാല്‍ ന്യൂനപക്ഷം കരയോഗം അംഗങ്ങളും ഏറ്റവും പരിഭ്രാന്തരായതും അതേ വര്‍ഷം തന്നെ. 1985 ആയപ്പോഴേക്കും പരിയാരം പോസ്റ്റാപ്പീസിലെ പോസ്റ്റ് മാഷും പോസ്റ്റ്മാനും മാത്രം, എന്റെ പഞ്ചായത്തില്‍ എന്നെ കാര്‍ട്ടൂണിസ്റ്റായി അംഗീകരിച്ചു. അതോടെ മാനസഗുരു ആര്.കെ. ലക്ഷ്മണ് പോറ്റിക്കുള്ള ഡെയ്ലി നെയ്വിളക്ക് ഞാന്‍ മതിയാക്കി. അത് ഒക്കേഷണല്‍ പുഷ്പാഞ്ജലിയാക്കി ചുരുക്കി.
അപ്പോഴാണ് എന്റെ ആദ്യ വിദേശയാത്ര സംഭവിക്കുന്നത്. കോതമംഗലമായിരുന്നു ആ രാജ്യം. പ്രവാസം ഒരു കലക്കന്‍ അനുഭവമാണെന്ന് എന്നെ പഠിപ്പിച്ചത് തദ്ദേശവാസിയും തൃക്കാരിയൂര്‍കാരനായ ഒരു കാര്‍ന്നോരായിരുന്നു. ചതുരക്കള്ളിയില്‍ നിറഞ്ഞു നിന്ന ഇംഗ്ലീഷ് അക്ഷരം ‘എസ്സി’ന്റെ രൂപത്തിലായിരുന്നു ഞാന്‍ അന്നോളം ആ അമ്മാമനെ(ശിവറാം) അറിഞ്ഞിരുന്നത്. കാര്‍ട്ടൂണ്‍ രസികരായ എന്റെ അച്ഛനമ്മമാരോടൊപ്പം ഞാനും ആ ലളിതവരകളെ മോഹിച്ചു.
കോതമംഗലത്തായിരുന്നു എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ ക്യാമ്പ്. സുകുമാര്‍, യേശുദാസന്, ടോംസ്, കൃഷ്ണന്, സോമനാഥന്, നാഥന് എന്നിവരായിരുന്നു ക്യാമ്പിലെ നായകന്മാര്. എല്ലാവരേയും ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എന്റെ വര കï് എല്ലാവരും അനുഗ്രഹിച്ചു. വല്യ സന്തോഷമായി. ലേശം ഗൗരവം, പ്രൗഢ ശരീര പ്രകൃതി, നീളന്‍ തല (നീളന്‍ തല ഇന്നും എന്റെ മോഹമാണ്) എന്നിവയായിരുന്നു ശിവറാം കാരണോരെ വേറിട്ടുനിര്‍ത്തിയത്. ശിവറാം ചേട്ടനെ ഇടയ്ക്കിടെ കïപ്പോഴൊക്കെ ഞാന്‍ ആ സിമ്പിള്‍ വരകള്‍ ഓര്‍മ്മിച്ചു. സന്മനസ്സുള്ള മനുഷ്യരെ നിറച്ചെന്ന പോലത്തെ ഒറ്റച്ചതുര കാര്ട്ടൂണുകള്. ലേശം സാരോപദേശം വിതറിയ ഇക്കോ-ഫ്രï്ലി എന്നു പറയാവുന്ന ബോക്സ് കാര്ട്ടൂണുകള്.
ഒരു പകിട്ടും ബോധപൂര്‍വം കാണിക്കരുത് എന്ന ഉദ്ദേശ്യത്തില്‍ വരച്ചെന്ന പോലത്തെ രചനകള്‍. പ്രഥമദൃഷ്ട്യാ, മരത്തില്‍ തൂങ്ങിക്കിടക്കുന്ന പപ്പായ പോലേïല്ലോ ഗുരുകാരണോരുടെ മുഖം എന്ന് ഞാനോര്‍ത്തു. പപ്പടമുഖരൂപനായ ഞാന്‍ അല്പം ഗര്‍വ്വോടെ ശ്രദ്ധിച്ചു നോട്ടുകുറിച്ചെടുത്തു. ക്യാമ്പിനൊടുവില്‍ ഞാന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. മറ്റെല്ലാ യുവ കാര്‍ട്ടൂണിസ്റ്റുകളെയും പോലെ ‘ശിവറാം ചേട്ടാ’ എന്നുവിളിച്ച് നിര്‍വൃതിയടയണമെന്നുമുïായിരുന്നു. കഴിഞ്ഞില്ല. സാര്‍ എന്നുവിളിച്ചുപോയി. ‘തടിയനും ലജ്ജാലുവുമായ ഒരു സജ്ജീവിനെ ഓര്‍ക്കുന്നുïോ’ എന്നന്വേഷിച്ച് ഞാന്‍ അദ്ദേഹത്തിന് പിന്നീടൊരു കത്തെഴുതി. മറുപടി കിട്ടിയോ! ഓര്‍മ്മയില്ല. എങ്കിലും ഒരാശ്വാസï്. ശിവറാം, സജ്ജീവ്, സത്യമേവ ജയതേ എല്ലാം ഇംഗ്ലീഷിലെ ‘എസ്’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു.
കാര്‍ട്ടൂണിസ്റ്റായത് ഭാഗ്യായി!
(അതിവേഗ കാരിക്കേച്ചറിസ്റ്റും എറണാകുളം ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: