നാദതനുമനിശം ശങ്കരം
നമാമിതേ മനസാ ശിരസാ
എന്ന് ത്യാഗരാജസ്വാമികള്‍ പാടുമ്പോള്‍ സംഗീതത്തിനും ദേവതകള്‍ക്കും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് സൂചിപ്പിയ്ക്കപ്പെടുന്നത്. കൃഷ്ണന്റെ പുല്ലാങ്കുഴലും, സാമഗാനവിനോദിനിയായ സരസ്വതിയുടെ വീണയും, കൈലാസനാഥനായ പരമേശ്വരന്റെ ഡമരുവും, നന്ദികേശന്റെ മൃദംഗവും ഭാരതീയ സംഗീതത്തിന്റെ ദൈവിക പ്രഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുത്. വേദകാലത്തിനപ്പുറത്തു നിന്നാരംഭിച്ച ഭാരതീയ സംഗീതം വേദമന്ത്രങ്ങളിലൂടെ വികാസം പ്രാപിച്ച് ഗാനാത്മക മായ സാമവേദത്തിലെത്തുമ്പോള് പൂര്‍ണ്ണമായ ശാസ്ത്രീയത കൈവരിക്കുന്നു.
ഭാരതീയ സംഗീതത്തിന്റെ അടിത്തറയായ – സ, രി, ഗ, മ, പ, ധ, നി സപ്തസ്വരങ്ങള്‍ രൂപം കൊള്ളുത് ഈ ഘട്ടത്തിലാണ്. അളന്ന് തിട്ടപ്പെടുത്താനാകാത്ത കാലത്തിന്റെ അനന്തതയിലെവിടെയോ നിന്നുയര്‍ന്ന ഭാരതീയ സംഗീതം ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒഴുകി ലോകമാദരിയ്ക്കുന്ന ആര്‍ഷഭാരത സംസ്കാരത്തിന് ഊടും പാവും നെയ്തു. വിദ്യാദേവതയായ സരസ്വതിദേവിയുടെ സ്തനദ്വയങ്ങളായ സാഹിത്യവും സംഗീതവും പരസ്പരം പൂരകങ്ങളായി വര്‍ത്തിച്ചുകൊണ്ടാണ് നമ്മുടെ സംസ്കാരവും, ശാസ്ത്രവും വളര്‍ന്നു വികസിച്ചത്.
സാഹിത്യം ആലോചനാമൃതമാണെങ്കില്‍, സംഗീതം ആസ്വാദ്യമധുരമാണ്. മനുഷ്യമനസ്സുകളുടെ എല്ലാ ഭാവങ്ങളെയും തൊട്ടിതലോടാനുള്ള സംഗീതത്തിന്റെ കഴിവ് അപാരമാണല്ലോ. മനുഷ്യനെ മാത്രമല്ല, സകലചരാചരങ്ങളെയും ആഴത്തില്‍ സ്പര്‍ശിക്കാന്‍ സംഗീതത്തിനു കഴിയുമെന്ന് ആധുനിക ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.
നമ്മുടെ സമൂഹത്തിലെ ബാലികാബാലന്മാരുടെയും യുവതീയുവാക്കന്മാരുടെയും സ്വഭാവ ശുദ്ധീകരണവും സ്വഭാവദൃഡീകരണവും സാധ്യമാകണമെന്ന ലക്ഷ്യത്തോടുകൂടി ബാലഗോകുലവും, ബാലസംസ്കാരകേന്ദ്രവും രൂപം കൊണ്ടു. ഈ ലക്ഷ്യപ്രാപ്തിക്ക് സംഗീതം ഏറ്റവും ഫലപ്രദമായ ഒരുപാധിയായി മനസ്സിലാക്കിയതിന്റെ ഫലമാണ് സംഗീതോത്സവം. കാല് നൂറ്റാണ്ട് കഴിഞ്ഞ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ സംഗിതോത്സവത്തിനു ലഭിച്ച അത്ഭുതാവഹമായ പിന്തുണയും പ്രോത്സാഹനവും അവിശ്വസനീയമാണ്. ആലുവായിലും പരിസരപ്രദേശത്തുമുള്ള സംഗീതാദ്ധ്യാപകരും അവരുടെ ശിഷ്യഗണങ്ങളും എണ്ണമറ്റ മറ്റ് സഹൃദയരും നല്കിയ അളവറ്റ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയില്‍ ആലുവയിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായി വളര്‍ന്നത്.
ബാലഗോകുലത്തിന്റെ അന്നത്തെ മുഴുവന്‍ സമയ പ്രവര്‍ത്തകരായ പി. വി. അശോകന്, കെ. ഭാസ്കരന്, യു. രാജേഷ്കുമാര്‍ എന്നിവരും ആലുവ ജില്ലാ പ്രവര്‍ത്തകരായ ടി. ജി. അനന്തകൃഷ്ണന് എം. കെ. വത്സലന്‍ എന്നിവരും ചേര്‍ന്ന് രൂപം കൊടുത്ത സംഗീതോത്സവത്തിന് ബാലഗോകുലം സംസ്ഥാന പ്രവര്‍ത്തകരായ പി. കെ. വിജയ രാഘവന്, വി. രഘുകുമാര്‍, ബാലസംസ്കാരകേന്ദ്രം സ്ഥാപക സെക്രട്ടറി പി. മോഹന്‍ദാസ് എന്നിവരും ജില്ലാ പ്രവര്‍ത്തകരായ പ്രൊഫ. പി. എം. ഗോപി, ഉപാദ്ധ്യാ. പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, എം. പി. സുരേഷ് എന്നിവരുടേയും മറ്റു ചുമതപ്പെട്ടവരുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാന്യനീയ എം. എ. സാറിന്റെ അനുഗ്രഹാശിസ്സുകളും ചേര്പ്പോള് ശിവരാത്രി സംഗീതോത്സവത്തിന് തുടക്കമായി.
ശിവരാത്രി സംഗീതോത്സവത്തിന് നിറസാന്നിദ്ധ്യമായി സംഗീതാദ്ധ്യപകരും കലാകാരന്മാരും
ശിവരാത്രി സംഗീതോത്സവ സപര്യ ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നൂറുകണക്കിന് സംഗീതാദ്ധ്യാപകരും വാദ്യകലാകാരന്മാരും സംഗീതവേദിയിലൂടെ കടന്ന് പോകുകയും നിരവധി പ്രഗത്ഭരായ സംഗീതജ്ഞരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
1996ല്‍ ശിവരാത്രി സംഗീതോത്സവം ആരംഭിക്കുന്ന കാലം മുതല്‍ സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച അദ്ധ്യാപകരുടേയും വാദ്യകലാകാരന്മാരുടെയും നിസീമമായ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് ഇത്തെ ശിവരാത്രി സംഗീതോത്സവത്തിന്റെ വിജയത്തിന് പിന്നില്‍.
ആദ്യസംഗീതോത്സവ ഉദ്ഘാടകനായ ശ്രീ. ഉദ്ദ്യോഗമണ്ഡല്‍ വിജയകുമാര്‍, ശ്രീ. കലഞ്ഞൂര്‍ ഡി. വിശ്വനാഥന്, യശ: ശരീരനായ ടിഎസ്എന്‍. നമ്പൂതിരി, യശ: ശരീരനായ ഏഴിക്കര നാരായണ്‍, സുമേഷ് നെടുവൂര്, ഉദ്ദ്യോഗമണ്ഡല്‍ ലളിതകുമാര്‍, ഫിലിപ്പ് മാന്ത്രയ്ക്കല്‍, ആലുവ ആര്. രാജേഷ്, ജയദേവന് തിരുവാല്ലൂര്‍, യശ: ശരീരനായ മഹേഷ് ഷേണായ്, ജയകുമാര്‍ പാറയ്ക്കാട്ട്, എസ്. ഉണ്ണികൃഷ്ണന്, ശ്രീമതി ഗീത രാജു, സിംജിഷ്കുമാര്, സോമന് പറവൂര്‍, യശ: ശരീരനായ വേലായുധന് ഫോര്‍ട്ട് കൊച്ചി തുടങ്ങി നിരവധി മുതിര്‍ന്ന സംഗീത അദ്ധ്യാപകരും കലാകാരന്മാരും ശിവരാത്രി സംഗീതോത്സവത്തിന് മിഴിവേകി.
ഇടപ്പിള്ളി ജയമോഹന്, സിനോ കളമശ്ശേരി, ഇടപ്പിള്ളി സുനില്‍, വിഷ്ണുനാഥ് കെ. ജി. വിപിന്‍ ഭാസി, മാധവ് ഗോപി, ശരത്ത് ആലുവ എന്നിവരും ശിവരാത്രി സംഗീതോത്സവത്തിന് മാറ്റുകൂടാനെത്തിയവരില് ചിലര്‍ മാത്രം.ഇങ്ങനെ കലാകാരന്മാരുടെ സംഗമഭൂമിയായി പെരിയാറിന്റെ തീരം മാറിയതിന് പിന്നില്‍ ശിവരാത്രി സംഗീതോത്സവം നിമിത്തമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: