വലന്‍സിയ: ലിവര്‍പൂളില്‍ നിന്ന് ചേക്കേറിയ ബ്രസീലിയന്‍ മധ്യനിരതാരം ഫിലിപ്പി കുടിഞ്ഞോ ആദ്യ ഗോള്‍ നേടിയതോടെ വലന്സിസയെ മറികടന്ന് ബാഴ്സലോണ കിങ്സ് കപ്പ് ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ വലന്‍സിയയെ തോല്‍പ്പിച്ചത്. രണ്ട് പാദങ്ങളിലുമായി അവര്‍ 3-0 ന് ജയിച്ചുകയറി. ആദ്യ പാദത്തില്‍ മടക്കമില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയം നേടിയിരുന്നു.
റിസര്‍വ് ബെഞ്ചില്‍ നിന്ന് രണ്ടാം പകുതിയില്‍ കളിക്കളത്തിലിറങ്ങിയ കുടിഞ്ഞോ നാലാം മിനിറ്റല്‍ തന്നെ ഗോള്‍ നേടി ബാഴ്സയെ മുന്നിലെത്തിച്ചു. ബാഴ്സക്കായി ഇതാദ്യമായാണ് കുടിഞ്ഞോ ഗോള്‍ വല കുലുക്കുന്നത്. വമ്പന്‍ തുകയ്ക്ക് ലിവര്‍പൂളില്‍ നിന്ന് ജനുവരിയിലാണ് കുടിഞ്ഞോ ബാഴ്സയിലേകക്ക് ചേക്കേറിയത്.
എട്ടു മിനിറ്റുകള്‍ക്കുശേഷം ഇവാന് റാകിടിക് രണ്ടാം ഗോളും നേടി ബാഴ്സയെ കിങ്സ് കപ്പ് ഫൈനലിലേക്ക് കടത്തിവിട്ടു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ബാഴ്സ് ഈ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.
ഏപ്രിലില്‍ അരങ്ങേറുന്ന കലാശക്കളിയില്‍ ബാ്ഴ്സലോണ സെവിയ്യയുമായി ഏറ്റുമുട്ടും. രണ്ടുപാദമായി നടന്ന സെമിഫൈനലില്‍ ലീഗന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെവിയ്യ കലാശക്കളിക്ക് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: